ശങ്കര നേത്രാലയ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ (എംആർഎഫ്) ‘ശങ്കര രത്ന’ പുരസ്കാരം കലാക്ഷേത്ര ഫൗണ്ടേഷൻ ചെയർമാനും ടാറ്റ കൺസൽറ്റൻസി സർവീസസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.രാമദുരൈയ്ക്ക് തമിഴ്നാട് ഐടി വകുപ്പു മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ സമ്മാനിക്കുന്നു. ശങ്കര നേത്രാലയ ചെയർമാൻ ഡോ.ടി.എസ്.സുരേന്ദ്രൻ, ഫൗണ്ടേഷൻ പ്രസിഡന്റും എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറുമായ ഡോ.ഗിരീഷ് എസ്.റാവു, ഫൗണ്ടേഷൻ ഓണററി സെക്രട്ടറി ജി.രാമചന്ദ്രൻ എന്നിവർ സമീപം. ചിത്രം:മനോരമ
Mail This Article
×
ADVERTISEMENT
ചെന്നൈ∙ശങ്കര നേത്രാലയ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ (എംആർഎഫ്) ‘ശങ്കര രത്ന’ പുരസ്കാരം കലാക്ഷേത്ര ഫൗണ്ടേഷൻ ചെയർമാനും ടാറ്റ കൺസൽറ്റൻസി സർവീസസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.രാമദുരൈയ്ക്ക് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ സമ്മാനിച്ചു.
ശങ്കര നേത്രാലയ പുരസ്കാരത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു പറഞ്ഞ മന്ത്രി, രാമദുരൈയെപ്പോലെ അർഹതയുള്ളവർ ആദരിക്കപ്പെടുന്നത് ശുഭപ്രതീക്ഷ നൽകുന്നതായി ചൂണ്ടിക്കാട്ടി. വ്യവസായി നല്ലി കുപ്പുസ്വാമിയെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റും എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറുമായ ഡോ.ഗിരീഷ് എസ്.റാവു മന്ത്രിക്ക് ഉപഹാരം കൈമാറി.
ശങ്കര നേത്രാലയ ചെയർമാൻ ഡോ.ടി.എസ്.സുരേന്ദ്രൻ, പ്രിവന്റീവ് ഒഫ്താൽമോളജി, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് വിഭാഗം മേധാവി ഡോ.ആർ.ആർ.സുധീർ, ഫൗണ്ടേഷൻ ഓണററി സെക്രട്ടറി ജി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ദ് ശങ്കര നേത്രാലയ അക്കാദമി റജിസ്ട്രാറും അക്കാദമിക് ഡയറക്ടറുമായ ഡോ.സ്മിതാ പ്രവീൺ പരിപാടികൾ ഏകോപിപ്പിച്ചു.
English Summary:
S. Ramadurai, a prominent figure in India, has been awarded the prestigious Shankararatna Award. The award ceremony, held in Chennai, celebrated his contributions to various fields, including business and the arts.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.