ഭൂതത്താൻകെട്ടിൽ ഷട്ടറുകൾ ഉയർത്തിത്തുടങ്ങി; കനാലുകളിൽ ജലവിതരണവും പെരിയാറിൽ ടൂറിസം ബോട്ട് സർവീസും നിർത്തി
Mail This Article
×
കോതമംഗലം∙ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിയാർവാലി അധികൃതർ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി പെരിയാറിൽ ജലനിരപ്പ് താഴ്ത്തിത്തുടങ്ങി. 15 ഷട്ടറുകളിൽ 4 എണ്ണമാണ് ഇന്നലെ ഉയർത്തിയത്. 2 ഷട്ടർ ഒരു മീറ്ററും 2 ഷട്ടർ 50 സെന്റി മീറ്ററും വീതം തുറന്നു. മഴ ശക്തമാകുന്നതനുസരിച്ചു ഘട്ടംഘട്ടമായി എല്ലാ ഷട്ടറും തുറക്കും. 34.4 മീറ്ററായി ഉയർന്നപ്പോഴാണു ജലനിരപ്പ് ക്രമീകരിക്കൽ തുടങ്ങിയത്. ഇതോടെ കനാലുകളിൽ ജലവിതരണവും പെരിയാറിൽ ടൂറിസം ബോട്ട് സർവീസും നിർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.