റോഡ് തകർന്നിട്ട് മാസങ്ങൾ; നന്നാക്കാതെ അധികൃതർ

Mail This Article
മൊഗ്രാൽപുത്തൂർ ∙ ചൗക്കി ഉള്ളിയത്തടുക്ക - കോപ്പ റോഡിൽ ചൗക്കി കെകെ പുറം ജംക‍്ഷനടുത്തെ റോഡിന്റെ ഭാഗം തകർന്നിട്ട് മാസങ്ങളായി. അപകട സൂചനാ ബോർഡ് സ്ഥാപിക്കുകയല്ലാതെ ഇതുവരെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചൗക്കിയിലെ ഹമീദിനു പരുക്കേറ്റിരുന്നു. കൂടാതെ റോഡിന്റെ ഒരു ഭാഗത്തു സ്ഥാപിച്ച നടപ്പാതയുടെ സ്ലാബ് പൂർണമാക്കിയിട്ടില്ല. പല ഭാഗത്തും സ്ലാബുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ കുഴിൽ വീഴുന്നതും നിത്യസംഭവമാണ്. ഒരാൾ മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നു ഇതുവരെയായി നടപടിയില്ലെന്നാണു നാട്ടുകാരുടെ പറയുന്നത്. ഇതു സംബന്ധിച്ച് ചൗക്കി സന്ദേശം ലൈബ്രറിയുടെ നേതൃത്വത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നിവേദനം നൽകി.