ADVERTISEMENT

മൺറോ തുരുത്ത്∙ എസ് വളവിൽ കായൽ യാത്രയ്ക്ക് എത്തിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു അപകടം. വെട്ടിക്കവല ചക്കുവരയ്ക്കൽ കോട്ടവട്ടം ചരുവിള വീട് ജയരാജിന്റെയും സിന്ധുവിന്റെയും മകൻ ജെ.എസ്. അശ്വിൻ (19) ആണു മരിച്ചത്. അശ്വിൻ ഉൾപ്പെടെ 6 പേരാണ് വള്ളത്തിൽ കായൽ യാത്രയ്ക്ക് പോയത്.

വാളകം തടിക്കാട് ഏറം ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മൺറോത്തുരുത്തിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സംഘം. കായൽ യാത്രയ്ക്ക് ശേഷം വള്ളം കരയിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വള്ളത്തിൽ നിന്നു കായലിലേക്ക് ചാടിയ അശ്വിൻ കരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. 

ഉടൻ കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചന്ദനത്തോപ്പ്    ഐടിഐയിലെ വിദ്യാർഥിയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ. സഹോദരി: അശ്വതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com