ADVERTISEMENT

കോഴിക്കോട്∙ കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ഒരു ഇര കൂടിയാണെന്ന ഭീതിപ്പെടുത്തുന്ന സത്യം പൊതുസമൂഹം മനസ്സിലാക്കേണ്ടതുണ്ടെന്ന് കെ.ഇ.എൻ.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ കയ്യടക്കിക്കൊണ്ടിരിക്കുന്ന ഹെജിമോണിക് നാഷനലിസത്തിന്റെ ഇരയാണ് മാർട്ടിൻ. പി.കെ സാദിക് മോഡറേറ്ററായ സെഷനിൽ കെ.ടി കുഞ്ഞിക്കണ്ണൻ, കെ.കെ. ബാബുരാജ് എന്നിവരും പങ്കെടുത്തു.

സമാപന സമ്മേളനം കവി വി.വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോ.എം.ബി.മനോജ് അധ്യക്ഷനായിരുന്നു. വി.ടി.ബൽറാം, പി.നിഖിൽ, ഒ.കെ.നുഫൈൽ, പി.കെ.അൻവർ നഹ, കെ.ഇ.മുഹമ്മദ്, പി.കെ.മുഹമ്മദ് ഷെരീഫ്, വി.കെ.സഫ്‌വാൻ എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളിലായി ചരിത്ര പണ്ഡിതൻ എങ്സെങ് ഹോ, എഴുത്തുകാരൻ അജയ് പി.മങ്ങാട്ട്, ഡോ.അമൽ സി.രാജൻ, എം.സുരേഷ് ബാബു, ഡോ. പി.രമേശൻ, ഡോ. ജോബിൻ ചാമക്കാല, ഡോ.സി.ആദർശ്, ഡോ. ബെറ്റി മോൾ മാത്യു, ഡോ.പി.ജെ.വിൻസെന്റ്, സജി മാർക്കോസ്, സി.ദാവൂദ് എന്നിവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com