ADVERTISEMENT

കോഴിക്കോട്∙ സന്മാർഗദർശിനി വായനശാലയിൽ ആയിരുന്നു അക്ഷരപ്രയാണ ജാഥയ്ക്ക് ഇന്നലെ ആദ്യത്തെ സ്വീകരണം. ഒ.ക.ഗൗരി, സുനിത ആനന്ദ്, ലിസ സിനി, ബീന ഗോപി, പി.ശാന്തി, കെ.വി.സരിത, ഒ.എസ്.ആവന്തിക, കെ.പി.ഹൃദിക, ആർ.കെ.അഞ്ജന, വൈഗ വിപിൻ എന്നിവർ സ്വാഗത നൃത്തം അവതരിപ്പിച്ചു. വൈഗ വിപിൻ കുച്ചിപ്പുഡിയും എസ്.ആവന്തിക, കെ.പി.ഹൃദിക, ആർ.കെ.അഞ്ജന എന്നിവർ ഭരതനാട്യവും അവതരിപ്പിച്ചു.

hortus-sponsors-new

കെ.വി.അനഘ, കെ.ഹരിദാസൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ലൈബ്രറി പ്രസിഡന്റ് സെയ്ത് കമാൽ, സെക്രട്ടറി എൻ.ബാലൻ, ലൈബ്രേറിയൻ ടി.റാണി എന്നിവർ ചേർന്ന് ‘ൽ’ ചില്ലക്ഷരം മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് എൻ.വി.കൃഷ്ണദാസിന് കൈമാറി. ലൈബ്രറി അംഗങ്ങളായ സുധീർശേഖർ പാലക്കണ്ടി, എം.സുരേഷ് എന്നിവർ നേതൃത്വം നൽകി. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/

English Summary:

Manorama hortus, The Aksharaprayanam procession, a cherished tradition celebrating the initiation of children into the world of learning, commenced with a captivating welcome ceremony at Kozhikode's Sanmargadarsini Library.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com