‘പക്ഷമില്ലാത്ത വായന’; പക്ഷം പിടിച്ചാൽ എഴുത്തു നഷ്ടം !
Mail This Article
സദാ തയാറായി നിൽക്കുന്ന ഓൺലൈൻ പടയാളികളിലൂടെയാണു രാഷ്ട്രീയവും നേതാക്കളും വളരുന്നതെന്ന വർത്തമാനകാല രാഷ്ട്രീയ ധാരണ തിരുത്തുന്നതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കഥാകൃത്തും നോവലിസ്റ്റുമായ സി.വി.ബാലകൃഷ്ണനും പങ്കെടുത്ത ‘പക്ഷമില്ലാത്ത വായന’ എന്ന ചർച്ച. രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിൽപെട്ടുപോയ ചില എഴുത്തുകാർ ‘ഇടതുപക്ഷം’ എന്ന വാക്കിനെത്തന്നെ ദുർവ്യാഖ്യാനം ചെയ്യുന്ന തരത്തിലേക്കു മാറ്റിക്കളഞ്ഞുവെന്ന ആശങ്ക സി.വി.ബാലകൃഷ്ണൻ പങ്കിട്ടു. എഴുത്തുകാരെ അങ്ങനെ ചട്ടക്കൂട്ടിൽ നിർത്താൻ പാടില്ലെന്നു വിശ്വസിക്കുന്നതുകൊണ്ടാണു കോൺഗ്രസ് സാഹിത്യമേഖലയിൽ സംഘടനയുണ്ടാക്കാൻ പോകാത്തതെന്നുമായിരുന്നു വി.ഡി.സതീശന്റെ അഭിപ്രായം.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ് മോഡറേറ്ററായിരുന്നു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: