‘ഭാവനയുടെ സമാന്തര ലോകങ്ങൾ’; ഇട്ടിക്കോര വീണ്ടും, കാഴ്ചയുടെ സുവിശേഷവും
Mail This Article
ഏറെ വാഴ്ത്തും പഴിയും കേട്ട നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’. വിൽപനയിൽ നിറഞ്ഞുനിന്ന പുസ്തകത്തിനു രണ്ടാം ഭാഗം വരുന്നു എന്ന വിവരമാണ് ‘ഭാവനയുടെ സമാന്തര ലോകങ്ങൾ’ എന്ന സെഷനിൽ സഹസംവാദകരായ എഴുത്തുകാരൻ വിനോയ് തോമസിനോടും മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായരോടും നോവലിസ്റ്റ് പങ്കുവച്ചത്. ‘കോരപ്പനു സ്തുതിയായിരിക്കട്ടെ’ എന്ന പേരിലുള്ള നോവലിന്റെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായതായി ടി.ഡി പറഞ്ഞു.
‘കാഴ്ചയുടെ സുവിശേഷ’ത്തിനു രണ്ടാം ഭാഗം എഴുതിക്കഴിഞ്ഞതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഹോർത്തൂസ് വേദിയിൽ പറഞ്ഞു. 1960കൾക്കു ശേഷമുള്ള സിനിമാലോകത്തെക്കുറിച്ചാണു കാഴ്ചയുടെ സുവിശേഷത്തിന്റെ രണ്ടാം ഭാഗത്തിൽ വിവരിക്കുന്നതെന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറത്തോട് അദ്ദേഹം പറഞ്ഞു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക