പേരാമ്പ്ര സ്റ്റാൻഡിൽ ബസ് തട്ടി വയോധികന് പരുക്ക്

Mail This Article
പേരാമ്പ്ര∙ ബസ് സ്റ്റാൻഡിൽ ബസ് തട്ടി വയോധികന് പരുക്ക്. ഇന്ന് രാവിലെ ആയിരുന്നു അപകടം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരൻ എരവട്ടൂർ കരുവാരക്കുന്നത്ത് (അനന്തപുരം) ഗോപാലൻ നായർക്കാണ് (75) പരുക്കേറ്റത്. കായണ്ണ ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് പേരാമ്പ്ര സ്റ്റാൻഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ ഇടിക്കുകയായിരുന്നു. ഇടിച്ചിട്ടും മുന്നോട്ടെടുത്ത ബസ് യാത്രക്കാർ ബഹളം വച്ച ശേഷമാണ് നിർത്തിയത്.
തറയിൽ തെറിച്ചു വീണ വയോധികനെ സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മെയിൻ റോഡിൽ നിന്നും സ്റ്റാൻഡിലേക്ക് തിരിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡിന് മുന്നിൽ വച്ച് ബൈക്ക് യാത്രക്കാരനായ മാധ്യമ പ്രവർത്തകനെ ബസ് ഇടിച്ചിട്ടു. യത്രക്കാരൻ ചാടിയത് കാരണമാണ് രക്ഷപ്പെട്ടത്. നിരന്തരം അപകടം ഉണ്ടാകുന്ന പേരാമ്പ്ര ബസ് സ്റ്റാൻഡിൽ അപകടം ഒഴിവാക്കാനുള്ള യാതെരു നടപടിയും ഉണ്ടാക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.