ADVERTISEMENT

വടകര∙ റെയിൽവേ സ്റ്റേഷനോട് ചേർന്നു പുതിയ പാർക്കിങ് സ്ഥലം വരുന്നു. സ്റ്റേഷനു വടക്കു ഭാഗത്തെ ലവൽ ക്രോസിനു പിറകിലായി 8482 ചതുരശ്ര മീറ്ററിലാണ് പാർക്കിങ് ഇടം ഒരുങ്ങുന്നത്. സ്റ്റേഷനു പുറത്തുള്ളവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പൊതു റോഡിനോട് ചേർന്നാണിത്. ഹെൽമറ്റ് സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.സ്റ്റേഷനോട് ചേർന്ന് തെക്കു ഭാഗത്തുള്ള പാർക്കിങ് ഏരിയയ്ക്കു പുറമേ ആർഎംഎസ് പരിസരത്ത് മറ്റൊരു ഇടം കൂടി പണിയുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ സ്ഥലം.

2028 വരെ പാർക്കിങ് കരാറെടുത്ത കമ്പനിക്ക് ഇവിടം ഉപയോഗിക്കാം.ഹെവി വാഹനങ്ങൾക്ക് സമയക്രമം അനുസരിച്ച് 70 രൂപ മുതൽ 250 രൂപ വരെയും കാറിന് 20 രൂപ മുതൽ 100 രൂപ വരെയും ബൈക്കിന് 10 രൂപ മുതൽ 30 രൂപ വരെയും സൈക്കിളിന് 5 രൂപ മുതൽ 25 രൂപ വരെയും കൊടുക്കണം. സൈക്കിളിന് 300 രൂപയും ബൈക്കിന് 500 രൂപയും മാസ ടിക്കറ്റുമുണ്ട്. ഹെൽമറ്റിന് 24 മണിക്കൂർ വരെ 10 രൂപ നൽകണം.

English Summary:

New Vatakara railway station parking expands accessibility. This large 8482 sq meter facility, located near the level crossing, offers convenient parking with added features such as helmet storage for commuters.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com