പുതുപ്പാടി ടൗണിൽ ബേക്കറിക്ക് തീപിടിച്ചു

Mail This Article
കോഴിക്കോട് ∙ പുതുപ്പാടി ടൗണിൽ ബേക്കറിക്ക് തീപിടിച്ചു. അബ്ദുൽ റഹീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പി.സി.നദീറ, മുഫീദ എന്നിവർ നടത്തുന്ന ബേക്കറിക്കാണ് തീപിടിച്ചത്. മുക്കം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കി. പുക ഉയർന്നതിനാൽ ബിഎ സെറ്റ് ഉപയോഗിച്ച് അകത്തുകടന്നാണ് തീയണച്ചത്. കടയുടെ മുകളിൽ തീ പടർന്നതിനാൽ താഴത്തെ നിലയിലൂടെ അകത്ത് കടക്കുന്നത് ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പിന്നിലൂടെ കയറിയാണ് തീയണച്ചത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ പയസ് അഗസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.സി.സജിത്ത് ലാൽ, പി.ടി.അനീഷ്, എൻ.പി.അനീഷ്, എസ്.പ്രദീപ്, ടി.പി.ശ്രീജിൻ, അനു മാത്യു, ജെ.അജിൻ, പി.ജിതിൻ, ഹോംഗാർഡുമാരായ കെ.എസ്.വിജയകുമാർ, ജോളി ഫിലിപ്, എം.പി.രത്നരാജൻ എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്തു.