കടയുടെ ചില്ല് തകർത്ത് ഉള്ളിൽ കടന്ന് കാട്ടുപന്നി

Mail This Article
×
കൊടുമൺ ∙ചന്ദനപ്പള്ളി ജംക്‌ഷനിൽ കടയുടെ മുൻവശത്തെ ചില്ല് തകർത്ത് ഉള്ളിൽ കടന്ന് കാട്ടുപന്നി. ഇന്നലെ 11ന് ചന്ദനപ്പള്ളി ജംക്‌ഷനിലെ അമ്മു സ്റ്റോഴ്സിലായിരുന്നു സംഭവം. ഉടമ പുറത്തേക്ക് പോയ സമയമായിരുന്നു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കാട്ടുപന്നി തകർത്തു. ഏതാനും മിനിറ്റുകൾ കടയ്ക്കുള്ളിൽ അക്രമം നടത്തിയ കാട്ടുപന്നി പിന്നീടു കടന്നുകളഞ്ഞു.ജംക്‌ഷനിലെ ലാബിന്റെ ഗ്ലാസിൽ വന്നിടിച്ച ശേഷമാണ് അമ്മു സ്റ്റോഴ്സിനു മുന്നിലെ ഗ്ലാസിൽ കാട്ടുപന്നി വന്നിടിച്ചത്. തിരിച്ചിറങ്ങിപ്പോയ കാട്ടുപന്നി രാജൻകുട്ടി എന്ന ഓട്ടോ ഡ്രൈവറെയും ആക്രമിച്ചു.
English Summary:
Wild boar attacks in Kodumon, Kerala caused significant damage. The animal smashed shop windows at Chandanapalli Junction, injuring an auto driver and destroying goods at Ammu Stores.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.