കാഞ്ഞിരക്കോട് കമുകു തോട്ടത്തിൽ അടയ്ക്ക മോഷണത്തിനായി കമുകു മരങ്ങൾ മുറിച്ചു വീഴ്ത്തിയ നിലയിൽ.
Mail This Article
×
ADVERTISEMENT
എരുമപ്പെട്ടി∙ കാഞ്ഞിരക്കോട് കമുകുതോട്ടങ്ങളിൽ മരങ്ങൾ മുറിച്ചിട്ട് അടയ്ക്ക മോഷണം. പഴുത്ത അടയ്ക്ക കുലകൾ നിറഞ്ഞു നിൽക്കുന്ന കമുകു മരങ്ങൾ കടയേോടെ മുറിച്ചു വീഴ്ത്തി അടയ്ക്ക മോഷ്ടിച്ചു കെണ്ടു പോകുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കീടബാധമൂലമുള്ള രോഗങ്ങളും കാരണം പൊറുതിമുട്ടുന്ന കർഷകർ ഏറെ പണം ചെലവിട്ടാണ് കൃഷി നിലനിർത്തുന്നത്. ഇതിനിടയിലാണ് മരങ്ങൾ മുറിച്ചുള്ള അടയ്ക്ക മോഷണം.
കമുകുതോട്ടങ്ങൾക്ക് രാത്രി കാവലിരിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ കർഷകർക്ക്. കഴിഞ്ഞ ദിവസം കാഞ്ഞിരക്കേട് പരാത്തുകുളം ചൊവ്വല്ലൂർ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കമുകുതോട്ടത്തിലെ 5 കമുകുകളാണ് ഇത്തരത്തിൽ മുറിച്ചു വീഴ്ത്തി അടയ്ക്ക മോഷ്ടിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
English Summary:
Areca nut theft in Erumapetty is devastating farmers already battling climate change and pests. Thefts involve cutting down entire trees laden with nuts, leading to significant losses and increased security measures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.