ADVERTISEMENT

പനമരം∙ ചുട്ടു പൊള്ളുന്ന വേനലിൽ ജില്ലയിൽ കാപ്പി അടക്കമുള്ള കൃഷികൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നു. കാപ്പിയുടെ വില റെക്കോർഡിലെത്തി നിൽക്കുമ്പോഴാണ് വേനൽ ചൂട് കർഷകർക്ക് തിരിച്ചടിയാകുന്നത്. കടുത്ത ചൂടിൽ കൃഷികൾ ഉണങ്ങി നശിക്കുന്നതിനാൽ വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. കാപ്പിക്ക് പുറമേ കുരുമുളക്, വാഴ, ഏലം, കമുക്, ജാതി കൃഷികളും ബട്ടർഫ്രൂട്ട് പോലുള്ള പഴവർഗ കൃഷികളും നാശത്തിന്റെ വക്കിലാണ്. തെങ്ങിൻ തൈകൾ കരിഞ്ഞുണങ്ങുന്നതിനു പുറമേ വലിയ തെങ്ങിന്റെ ഓലമടലുകളും കരിക്കിൻ കുലകളുമെല്ലാം ഒടിഞ്ഞു തൂങ്ങുന്നു. ജില്ലയിൽ പൂതാടി, പനമരം, കണിയാമ്പറ്റ, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് ഉണക്കു ബാധിച്ച് കൃഷികൾ ഏറെയും ഉണങ്ങി നശിച്ചിരിക്കുന്നത്. 

English Summary:

Kerala's coffee crops are suffering significant losses due to a devastating summer heatwave. Record high coffee prices offer no solace to farmers facing widespread crop failure across multiple districts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com