ADVERTISEMENT

ആറന്മുള (പത്തനംതിട്ട) : സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ ആറന്മുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 31.

കോഴ്സുകൾ:
1.പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പിജി ഡിപ്ലോമ
യോഗ്യത: സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം
ഫീസ് 40,000 രൂപ.
2. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ - കറസ്പോണ്ടൻസ് കോഴ്സ്
യോഗ്യത: ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ
ഫീസ് 20,000.
3. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: എസ്എസ്എൽസി
ഫീസ് 20,000.
4. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: ഐടിഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, കെജിസിഇ സിവിൽ എൻജിനീയറിങ്, ഐടിഐ ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്‌ഷൻ എൻജിനീയറിങ്.
ഫീസ് 25,000.
5. ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്സ്
യോഗ്യത: എസ്എസ്എൽസിയും ചുമർചിത്രരചനയിൽ താൽപര്യവും.
ഫീസ് 25,000.

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് നാലു മാസം കാലാവധി, പ്രായപരിധി 35 വയസ്സ്. ബാക്കിയുള്ളവയ്ക്ക് ഒരു വർഷമാണ് കാലാവധി, പ്രവേശനത്തിന് പ്രായപരിധിയില്ല. ഫീസിനൊപ്പം 18 ശതമാനം ജിഎസ്ടിയും ബാധകം.
അപേക്ഷിക്കേണ്ട വിലാസം:
എക്സിക്യുട്ടീവ് ഡയറക്ടർ,
വാസ്തുവിദ്യാഗുരുകുലം,
ആറന്മുള, പത്തനംതിട്ട.
പിൻ–689533

എക്സിക്യുട്ടീവ് ഡയറക്ടർ
വാസ്തുവിദ്യാഗുരുകുലം,
അനന്തവിലാസം പാലസ്,
ഫോർട്ട് പിഒ, തിരുവനന്തപുരം -23
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ കൂടിയും അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 0468 2319740, 91880897
 

English Summary:

Start a New Journey in Traditional Architecture - Apply Now for Exciting Courses at Aranmula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com