ADVERTISEMENT

മാനേജ്മെന്റ്, സേവനരംഗം എന്നിവയിൽ ഗുണമേന്മയുള്ള പ്രഫഷനൽ പഠനത്തിന് കീർത്തികേട്ട ശ്രേഷ്ഠസ്ഥാപനമാണ് ‘ടിസ്’ (Tata Institute of Social Sciences, Deonar, Mumbai 400 088. ഫോൺ: 022 2552 5252. admissionsinfo@tiss.edu. വെബ്: www.tiss.edu / http://admissions.tiss.edu). ഇതിനു കൽപിത സർവകലാശാലയുടെ പദവിയുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് ഭേദപ്പെട്ട ജോലി കിട്ടിയതാണ് ചരിത്രം. 1936 മുതൽ പ്രവർത്തിക്കുന്ന ടിസ്സിന് തുൽജാപൂർ (മഹാരാഷ്‌ട്ര), ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലും ക്യാംപസുകളുണ്ട്. മറ്റിടങ്ങളിൽ ‍ഇല്ലാത്തയവയടക്കം അൻപതോളം പിജി ‍ഡിഗ്രി / ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

സിലക്‌ഷന് 2 ഘട്ടങ്ങൾ
പിജി പ്രോഗ്രാമുകളിലെ സിലക്‌ഷൻ നടത്തുന്നത് 2 ഘട്ടങ്ങളിലായിട്ടാണ്.
∙ എൻടിഎ നടത്തിയ സിയുഇടി (പിജി)– 2024 പരീക്ഷയിലെ സ്കോർ അനുസരിച്ച്– വെയ്റ്റേജ് 75%
∙ ടിസ് നടത്തുന്ന ഓൺലൈൻ അസസ്മെന്റിന് – വെയ്റ്റേജ് 25%
പ്രവേശനത്തിന് അപേക്ഷിക്കുന്ന വിഷയമനുസരിച്ചുള്ള സിയുഇടി (പിജി) കോ‍‍ഡിൽ സ്കോർ നേടിയിരിക്കണം. സിയുഇടി വിവരങ്ങൾക്ക് https://pgcuet.samarth.ac.in.
ജൂൺ 3ന് അകം ഓൺലൈനായി ടിസ് റജിസ്ട്രേഷൻ നടത്തണം.

മുംബൈയിൽ 2024-25 ബാച്ചിലെ മാസ്റ്റർ പ്രോഗ്രാമുകൾ
1 എംഎ: സോഷ്യൽ വർക് (ചിൽഡ്രൻ ആൻഡ് ഫാമിലീസ് / ക്രിമിനോളജി ആൻഡ് ജസ്‌റ്റിസ് / കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡവലപ്മെന്റ് പ്രാക്ടിസ് / ദലിത് ആൻഡ് ട്രൈബൽ സ്റ്റഡീസ് ആൻഡ് ആക്‌ഷൻ / ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്‌ഷൻ / ലൈവ്‌ലിഹുഡ്സ് ആൻഡ് സോഷ്യൽ ഒൻട്രപ്രനർഷിപ് /മെന്റൽ ഹെൽത്ത് / പബ്ലിക് ഹെൽത്ത് / വിമൻ സെന്റേ‍ഡ് പ്രാക്ടിസ്); ലേബർ സ്റ്റഡീസ് ആൻഡ് പ്രാക്ടിസ്, ഹ്യൂമൻ റിലേഷൻസ് മാനേജ്മെന്റ് ആൻഡ് ലേബർ റിലേഷൻസ്, സോഷ്യൽ ഒൻട്രപ്രനർഷിപ്, ഓർഗനൈസേഷൻ ഡവലപ്മെന്റ് – ചേഞ്ച് ആൻഡ് ലീഡർഷിപ്, ഡവലപ്മെന്റ് സ്റ്റഡീസ്, വിമൻ സ്റ്റഡീസ്, എജ്യുക്കേഷൻ (എലിമെന്ററി), എജ്യുക്കേഷൻ, എജ്യുക്കേഷൻ ആൻഡ് ടെക്നോളജി, മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കൽ ആൻഡ് കൗൺസലിങ് പ്രാക്ടിസ്)
2 എംഎ / എംഎസ്‌‌സി: അനലിറ്റിക്സ്, എൻവയൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്‌റ്റെയ്നബിലിറ്റി സ്‌റ്റഡീസ് / റെഗുലേറ്ററി പോളിസി ആൻഡ് ഗവേണൻസ് / വാട്ടർ പോളിസി ആൻഡ് ഗവേണൻസ് / ഡിസാസ്റ്റർ മാനേജ്മെന്റ് / ഡിസാസ്‌റ്റർ ഇൻഫർമാറ്റിക്സ് ആൻഡ് ജിയോസ്പേഷൽ ടെക്നോളജീസ് / ഡിസാസ്റ്റർ ആൻഡ് ക്ലൈമറ്റ് റിസ്ക് അസെസ്മെന്റ്സ് ഫോർ സസ്റ്റെയ്നബിലിറ്റി
3 മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (ഹെൽത്ത് അഡ്മിനിസ്‌ട്രേഷൻ / ഹെൽത്ത് പോളിസി, ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് / സോഷ്യൽ എപ്പിഡെമിയോളജി), മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ)
4 ബിഎഡ്–എംഎഡ്, എംഎഡ്
5 എംഎൽഐഎസ്‌സി – മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
6 എൽഎൽഎം (ആക്സസ് ടു ജസ്റ്റിസ്)‍

സമാന പ്രോഗ്രാമുകൾ ഓഫ്–ക്യാംപസ് രീതിയിൽ തുൽജാപൂർ (ഒരു വിഷയം), ഹൈദരാബാദ് (9), ഗുവാഹത്തി (5), കേന്ദ്രങ്ങളിലുണ്ട്. ഇഷ്ടപ്പെട്ട 2 ക്യാംപസുകളിലായി 3 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം. ഒന്നിലേറെ പ്രോഗ്രാമുകൾക്ക് ഒരപേക്ഷ മതിയെങ്കിലും ഓരോ പ്രോഗ്രാമിനും ഫീ അടയ്ക്കണം. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

English Summary:

Explore Tata Institute of Social Sciences' Top-Ranked Postgraduate Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com