ADVERTISEMENT

ഒരു ജോലി സ്ഥലത്ത്‌ പുതുതായി എത്തുമ്പോള്‍ ഒട്ടൊരു ആകാംഷയും ഉത്‌കണ്‌ഠയുമൊക്കെ ആര്‍ക്കും ഉണ്ടാകാം. പുതിയ ജോലി സാഹചര്യം, സഹപ്രവര്‍ത്തകര്‍ എന്നിവയെല്ലാം എങ്ങനെയായിരിക്കും എന്നുള്ള ഒരു ടെന്‍ഷന്‍ സ്വാഭാവികം. പുതിയ തൊഴിലിടത്തില്‍ നിങ്ങള്‍ സ്വയം എങ്ങനെ പരിചയപ്പെടുത്തുന്നു എന്നത്‌ സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദ്ദപൂര്‍ണ്ണമായ ബന്ധം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ്‌. ചില കമ്പനികളില്‍ പുതുതായി വരുന്നവര്‍ക്ക്‌ ഓറിയന്റേഷന്‍ പ്രോഗ്രാമൊക്കെ ഉണ്ടായെന്ന്‌ വരും. കമ്പനിയിലെ ഏതെങ്കിലും മുതിര്‍ന്ന ജീവനക്കാരന്‍ തന്നെ നിങ്ങളുടെ ഒപ്പം വന്ന്‌ മറ്റുള്ളവര്‍ക്ക്‌ നിങ്ങളെ പരിചയപ്പെടുത്തും. ഇവിടെ കാര്യങ്ങള്‍ കുറച്ച്‌ കൂടി നിങ്ങള്‍ക്ക്‌ എളുപ്പമായിരിക്കും. ഇനി അങ്ങനെ ഓറിയന്റേഷന്‍ പ്രോഗ്രാം ഇല്ലെങ്കിലും ഇനി പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ വച്ചാല്‍ മികച്ച രീതിയില്‍ സ്വയം അവതരിപ്പിക്കാനും തൊഴിലിടത്തില്‍ പോസിറ്റീവായ ബന്ധങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. 

1. ചോദ്യങ്ങള്‍ ചോദിക്കാം
പരിചയപ്പെടുത്തലെല്ലാം കഴിഞ്ഞ്‌ സഹപ്രവര്‍ത്തകരോട്‌ ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നത്‌ പരസ്‌പരം ആശയവിനിമയം വളര്‍ത്താന്‍ സഹായിക്കും. ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയിലെ അവരുടെ   റോള്‍, എത്ര കാലമായി അവിടെ ജോലി ചെയ്യുന്നു, നിങ്ങളുടെ രണ്ട്‌ പേരുടെയും റോളുകളില്‍ ഭാവിയില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കാം. 

2. കമ്പനിയുടെ സംസ്‌കാരത്തിന്‌ ചേര്‍ന്ന അവതരണശൈലി
കമ്പനിയുടെ പൊതു സംസ്‌കാരവുമായി ഇണങ്ങുന്നതാകണം പരിചയപ്പെടലുകളിലെ നിങ്ങളുടെ അവതരണശൈലി. പുതിയ കമ്പനിയില്‍ ഔപചാരികമായാണ്‌ കാര്യങ്ങളെങ്കില്‍ നിങ്ങളും ആ രീതി പിന്തുടരണം. പേരും, സ്ഥാനപ്പേരും പരിചയപ്പെടുത്തലില്‍ എപ്പോഴും ഉപയോഗിക്കണം. പരിചയപ്പെടുന്ന ആളുടെ സ്ഥാനവും മറ്റും അറിഞ്ഞ്‌ വേണം പെരുമാറാന്‍. നിങ്ങളൊരു മാനേജറായാണ്‌ ചെല്ലുന്നതെങ്കില്‍ നിങ്ങള്‍ സ്വയം എങ്ങനെ നിങ്ങളുടെ ടീമിന്‌ മുന്നില്‍ അവതരിപ്പിക്കുന്നു എന്നത്‌ അവരുടെ ബഹുമാനവും വിശ്വാസവും ആര്‍ജ്ജിക്കുന്നതില്‍ നിര്‍ണ്ണായകമാണ്‌. 

happy-indian-executive-people-images-istock-photo-com
Representative Image. Photo Credit: People Images / iStockPhoto.com

3. പോസിറ്റീവാകട്ടെ ഭാഷ
സ്വയം അവതരിപ്പിക്കുമ്പോള്‍ നെഗറ്റീവ്‌ ആയ കാര്യങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരില്‍ ഒരു മതിപ്പുണ്ടാക്കുന്നത്‌ പിന്നീട്‌ കാര്യങ്ങള്‍ എളുപ്പമാക്കും. 

4. മറ്റ്‌ ടീമുകളുമായും പരിചയപ്പെടണം
നിങ്ങളുടെ ടീമിന്‌ പുറത്തുള്ള സഹപ്രവര്‍ത്തകരെയും പരിചയപ്പെടുന്നത്‌ കാര്യക്ഷമമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കും. പല ടീമുകളുമായും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സാഹചര്യം പലപ്പോഴും ഒരു കമ്പനിയില്‍ ഉണ്ടാകും. ഈ സമയത്ത്‌ മറ്റ്‌ ടീമുകളില്‍ ഉള്ളവരെയും അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. നിങ്ങളുടെ മാനേജറുടെയോ എച്ച്‌ആറിന്റെയോ സഹായത്തോടെ നിങ്ങളുടെ റോളുമായി ബന്ധപ്പെട്ട്‌ ഇടപഴകേണ്ടി വരാന്‍ സാധ്യതയുള്ള മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാരെയും കണ്ടെത്തി പരിചയപ്പെടണം. 

എങ്ങനെ സ്വയം പരിചയപ്പെടുത്താം - New WorkPlace | Introduction | Office Etiquette

5. എന്തെല്ലാം പറയരുത്‌
തീരെ വ്യക്തിപരമായ കാര്യങ്ങള്‍, മുന്‍ കമ്പനിയെയോ സഹപ്രവര്‍ത്തകരെയോ കുറിച്ച്‌ മോശം അഭിപ്രായങ്ങള്‍, വിവാദപരമായ കാര്യങ്ങള്‍, അനുയോജ്യമല്ലാത്തതും നിന്ദ്യവുമായ കാര്യങ്ങള്‍ എന്നിവയെല്ലാം പുതിയ ജോലിസ്ഥലത്ത്‌ സ്വയം അവതരിപ്പിക്കുമ്പോള്‍ ഒഴിവാക്കണം. ഇത്‌ നിങ്ങളെ കുറിച്ച്‌ മോശം പ്രതിച്ഛായ ഉണ്ടാക്കാനിടയുണ്ട്‌.

English Summary:

Nail Your First Impression: A Guide to Introducing Yourself at a New Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com