ഗയ്സ്... പ്ലസ്ടു മാത്രമല്ല ഒാപ്ഷൻ; വേറെ വഴികളും മുന്നിലുണ്ടേ

Mail This Article
Q. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ചേരാൻ കഴിയുന്ന പ്ലസ് ടു ഇതര കോഴ്സുകൾ ഏതെല്ലാമാണ്?
A. പ്ലസ് ടു, വിഎച്ച്എസ്ഇ ഇവയല്ലാതെ, യോഗ്യതയുള്ളവർക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന വിവിധ പ്രോഗ്രാമുകൾ നോക്കാം.
∙ പോളിടെക്നിക്: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമകൾ. കൊമേഴ്‌സ്/ മാനേജ്‌മെന്റ് മേഖലയിലും ഡിപ്ലോമ കോഴ്‌സുകൾ ലഭ്യം. വെബ്‌സൈറ്റ്: www.polyadmission. org, www.ihrd.ac.in
∙ ഐടിഐ: ഏകവത്സര/ദ്വിവത്സര ടെക്നിക്കൽ നോൺ- ടെക്നിക്കൽ കോഴ്‌സുകൾ (NCVT /SCVT) നോൺ മെട്രിക് ട്രേഡുകൾക്ക് പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.dtekerala.gov.in
∙ കേരള കലാമണ്ഡലം കൽപിത സർവകലാശാല: കലാവിഷയങ്ങൾ ഉൾപ്പെടെ ഹയർ സെക്കൻഡറി. സ്റ്റൈപൻഡ് ലഭ്യമാണ്. വെബ്സൈറ്റ്: www.kalaman dalam.org
∙ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്: ഏക വർഷ ഹോട്ടൽ മാനേജ്‌മെന്റ് / അനുബന്ധ കോഴ്സുകൾ. വെബ്‌സൈറ്റ്: www.fcikerala.org.
∙ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി: ഡിപ്ലോമ കോഴ്സുകൾ, വെബ്‌സൈറ്റ്:www.dihmct.net
∙ സിഐപിഇടി, ചെന്നൈ: ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്‌നോളജി, ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്‌നോളജി
(മൂന്നുവർഷം). വെബ്‌സൈറ്റ്: www.cipet. gov.in
∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ( കണ്ണൂരിലടക്കം രാജ്യത്തെ പത്തോളം സെന്ററുകൾ): ഡിപ്ലോമ– ഹാൻഡ് ലൂം ടെക്‌നോളജി, www.iiht.ac.in, www.iiht kannur.ac.in
∙ ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപറേഷൻ (ജെഡിസി): കേരളത്തിൽ 16 കേന്ദ്രങ്ങൾ. വെബ്‌സൈറ്റ്: scu.kerala.gov.in
∙ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ് (17 ഗവൺമെന്റ് കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ). https://dtekerala.gov.in/institutiondetail/4/
∙ സിഫ്നെറ്റ്, കൊച്ചിയിലും വിവിധ കേന്ദ്രങ്ങളിലും: വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ (ദ്വിവത്സരം) www.cifnet.gov.in
∙ പ്രീ-സീ ട്രെയ്നിങ്: ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ 6 മാസം ദൈർഘ്യമുള്ള പ്രീ-സീ ട്രെയ്നിങ് കോഴ്സ് www.dgshipping.gov.in
∙ ഫുട്‌വെയർ ട്രെയിനിങ്: സെൻട്രൽ ഫുട്‌വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (CFTI) – ചെന്നൈ: പാദരക്ഷ രൂപകൽപന, നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ. www.cftichennai.in
∙ സർവേ സ്‌കൂളുകൾ/ഡയറക്ടറേറ്റ് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്: 3 മാസം ദൈർഘ്യമുള്ള ചെയിൻ സർവേ (ലോവർ) കോഴ്‌സ് വിവിധ സർക്കാർ/സ്വകാര്യ ചെയിൻ സർവേ സ്‌കൂളുകളിൽ. https://dslr.kerala.gov.in/en/chain-survey-training-public/
∙ വിവിധ സർക്കാർ/ സ്വകാര്യ ആയുർവേദ കോളേജുകൾ: ഏക വർഷ ആയുർവേദ തെറപ്പിസ്റ്റ്, ആയുർവേദ ഫാർമസി, ആയുർവേദ നഴ്‌സിങ് കോഴ്‌സുകൾ
∙ സർട്ടിഫിക്കറ്റ് ഇൻ ഹോമിയോ ഫാർമസി: തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ കോളജുകൾ
∙ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം: സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
∙ ഫാഷൻ ഡിസൈനിങ് അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്റർ (ATDC): വസ്ത്ര നിർമാണം, ഫാഷൻ അനുബന്ധ പ്രോഗ്രാമുകൾ https://atdcindia.co.in/
∙ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (വിവിധ കേന്ദ്രങ്ങൾ): ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്‌നോളജി. https://dtekerala.gov.in/institutiondetail/5/
∙ കണ്ടിന്യൂയിങ് എജുക്കേഷൻ സെൽ (വിവിധ പോളി ടെക്നിക്കുകൾ): കംപ്യൂട്ടർ ഹാർഡ്‌വെയർ, ടാലി, മൊബൈൽ ഫോൺ സർവീസിങ്, ഓട്ടോകാഡ്, ഫൈബർ ഒപ്റ്റിക്സ്, ഡിജിറ്റൽ സെക്യൂരിറ്റി, ഫയർ ആൻഡ് സേഫ്റ്റി, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്, തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്‌സുകൾ https://www.ccekcampus.org/home
∙ ബിഎസ്എൻഎൽ: സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് rttctvm.bsnl.co.in
∙ മ്യൂറൽ പെയ്ന്റിങ്: വാസ്തു വിദ്യാ ഗുരുകുലം ആറൻമുള : ചുമർ ചിത്രരചനയിൽ (മ്യൂറൽ പെയ്ന്റിങ്) ഏക വർഷ കോഴ്‌സ് vasthuvidyagurukulam.com.
∙ കെജിസിഇ (കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ), കെജിടിഇ (കേരള ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ) എന്നിവ നടത്തുന്ന വിവിധ കോഴ്സുകൾ. www.dtekerala.gov.in.
കൂടുതൽ സ്ഥാപനങ്ങൾ:
നാഷനൽ സ്‌കിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (nstiwtrivandrum.dgt.gov.in), കേരള സ്‌റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ് (www. captkerala.com), എൽബിഎസ് (lbscentre.in), കെൽട്രോൺ (ksg.keltron.in), ഐഎച്ച്ആർഡി (www.ihrd.ac.in), റൂട്രോണിക്‌സ് (keralastaterutronix.com), സിഡിറ്റ് (tet.cdit.org), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ, കൊല്ലം (www.iiic.ac.in), അസാപ് (asapkerala.gov.in).