ADVERTISEMENT

ഡിജിറ്റൽ മാറ്റത്തിലൂടെ കോവിഡാനന്തര ലോക സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിൽ തിരികെയെത്തിരിക്കുകയാണ്.. ഈ വളർച്ച, സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളികൾക്കു വേണ്ടി െഎടി കമ്പനികൾ പരക്കം പായുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ബഹുരാഷ്ട്ര കമ്പനികൾ മിടുക്കരായ െഎടി വിദഗ്ധർക്കുള്ള തിരച്ചിൽ ഇന്ത്യയുടെ ചെറുപട്ടണങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ആഭ്യന്തര െഎടി കമ്പനികൾ 20% മുതൽ 80% വരെ ശമ്പളം വർധിപ്പിക്കാൻ നിർബന്ധിതരായി. അടുത്ത ദശകത്തിൽ 22 ശതമാനത്തിലേറെ വളർച്ച ആഗോളതലത്തിൽ െഎടി തൊഴിൽമേഖല കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. മറ്റു തൊഴിൽ മേഖലകളുടെ ആകമാന പ്രതീക്ഷിത വളർച്ച 4% ആയിരിക്കേയാണ് ഇത്. കോഡിങ് / പ്രോഗ്രാമിങ് നൈപുണ്യമുള്ള െഎടി പ്രഫഷനലുകൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാണെന്ന് ചുരുക്കം.                         

faith-infotech-academy-training-programme-image-two

 

അനുഭവസമ്പന്നരായ പ്രഫഷനലുകളെ ജോലിക്കെടുക്കുന്നതിലുള്ള മത്സരവും ഉയർന്ന ചെലവും തന്ത്രപരമായി ചുവടു മാറ്റാൻ പല െഎടി കമ്പനികളെയും പ്രേരിപ്പിക്കുകയാണ്. കോളജിൽനിന്നു പഠിച്ചിറങ്ങിയിട്ടു തൊഴിൽ ലഭിക്കാത്തവരെ വൻതോതിൽ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാം വഴി Full Stack ഡെവലപ്പർമാർ/AI എൻജിനീയർ  പോലുള്ള ആകർഷക ജോലികൾക്ക് സജ്ജരാക്കുക എന്ന മാർഗമാണ് കമ്പനികൾ ഇപ്പോൾ അവലംബിക്കുന്നത്. കൂടാതെ മുൻവർഷങ്ങളിൽ ഇതര തൊഴിൽ മേഖലകളിൽ പ്രവേശിച്ചവർക്കും തൊഴിലിൽനിന്ന് അഞ്ചു വർഷം വരെ വിട്ടു നിന്നവർക്കും പ്രത്യേക പരിശീലനത്തിന് ശേഷം െഎടിയിൽ തൊഴിൽ നേടാനുളള അവസരം ഇപ്പോൾ ഒരുങ്ങിയിട്ടുണ്ട്. 

faith-infotech-academy-training-programme-image-three

 

faith-infotech-academy-training-programme-image-four

റിക്രൂട്ട്മെന്റ് ക്യാംപുകൾ സംഘടിപ്പിക്കാനുള്ള വെല്ലുവിളികളും ഓൺലൈൻ പരിശീലനത്തിന്റെ കാര്യക്ഷമത കുറവും മൂലം െഎടി കമ്പനികൾ ടെക്നോപാർക്കിലെ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാമിലൂടെയാണ് പരിശീലനം ലഭിച്ച  ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. 

faith-infotech-academy-training-programme-image-five

 

ടെക്നോപാർക്കിലെ ഒരേയൊരു അക്രഡിറ്റഡ് ട്രെയിനിങ് ദാതാക്കളായ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി Java /.NET/ Python ഫുൾ സ്റ്റാക്ക് ഡവലപ്പ്മെന്റ് പ്രോഗ്രാമിലേക്കു പുതിയ ബാച്ചിന് അപേക്ഷ ക്ഷണിക്കുന്നു. ഈ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാമിലൂടെ ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും െഎടി കമ്പനികളിലെ മുന്നൂറിലധികം ഒഴിവുകളാണ് നികത്താൻ ഉദ്ദേശിക്കുന്നത്. സമാനമായ പ്രോഗ്രാമുകളിലൂടെ മുൻവർഷങ്ങളിൽ നാലായിരത്തിലധികം ഉദ്യോഗാർഥികളെ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി നൂറിലധികം കമ്പനികളിലേക്കു പ്ലേസ്മെന്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ ശേഷം ഫുൾ സ്റ്റാക്ക് ഡവലപ്പർ പ്രോഗ്രാമിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ ടെക്നോപാർക്കിലെ തന്നെ കമ്പനികൾ പ്രതിവർഷം മൂന്നു ലക്ഷം രൂപ ശമ്പളത്തിൽ റിക്രൂട്ട് ചെയ്തിരുന്നു. പ്രോട്ടോകോൾ പാലിച്ച് ടെക്നോപാർക്ക് ക്യാംപസിൽ ക്ലാസ്റൂം പഠനവും അടിയന്തര ഘട്ടങ്ങളിൽ ഓൺലൈൻ പഠനവും സംയോജിക്കുന്ന ഹൈബ്രിഡ് മോഡിൽ ആയിരിക്കും പരിശീലനം. ഹോസ്റ്റൽ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

 

യൂസർ സൈഡ് ആപ്പ് മുതൽ സെർവർ സൈഡ്, പ്രോഗ്രാമിങ്, ഡാറ്റബേസ്, ക്‌ളൗഡ്‌, ഡിപ്ലോയ്മെന്റ് ഉൾപ്പെടെ ഒരു മുഴുനീള ആപ്ലിക്കേഷൻ നിർമിക്കാൻ കഴിയുന്ന ഫുൾ സ്റ്റാക്ക് ഡെവലപ്പറുടെ അമേരിക്കയിലെ ശരാശരി പ്രതിവർഷ ശമ്പളം 60 ലക്ഷം രൂപയാണ് (75,057 ഡോളർ). അർധനൈപുണ്യം ആവശ്യമുള്ള, ആവർത്തന സ്വഭാവമുള്ള ജോലികൾ കൂടുതൽ വേഗത്തിലും സൂക്ഷ്മതയിലും പൂർത്തിയാക്കാൻ കഴിയും വിധം അവയെ യന്ത്രവത്ക്കരിക്കാൻ പ്രോഗ്രാമിങ്ങും മെഷീൻ ലേണിങ്ങും ഉപയോഗിക്കുന്നവരാണ് AI എൻജിനീയർമാർ. ഫുൾ സ്റ്റാക്ക് ഡവലപ്മെൻറിലോ AI / ML ലോ ഇപ്പോൾ പരിശീലനം നേടുന്നവർക്ക് രണ്ട്- മൂന്ന് വർഷത്തെ തൊഴിൽ പരിചയവുമായി യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ ഇടങ്ങളിലേക്ക് കുടിയേറാനും അവസരമുണ്ട്,

 

യോഗ്യത

കുറഞ്ഞത് 60 % മാർക്കോടെ ME/M.Tech / BE/B.Tech (Any Stream), MCA/ BCA, MSc / BSc(CS/IT) എന്നിവ പാസായവർക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: 22 December 2021

ട്രെയിനിങ് ആൻഡ്ഹയർ തുടങ്ങുന്നത്: 29 December 2021

കാലാവധി :  3 മാസം (ഫുൾ ടൈം)

തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ ആപ്ലിക്കേഷനും അഭിമുഖ പരീക്ഷയും

ഓൺലൈനായി അപേക്ഷിക്കാൻ : http://www.faithinfotechacademy.com/faithacademy_landing_page.html

കൂടുതൽ വിവരങ്ങൾക്ക്: 0471-407707/ 9447154185

സന്ദർശിക്കുക : http://www.faithinfotechacademy.com/

 

Content Summary : Faith Infotech Academy - Train and Hire Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com