ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ വിദ്യാർഥികൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണെന്നു സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിൽ (ASER - അസർ) പറയുന്നു. കേരളത്തിൽ 98.1% വിദ്യാർഥികളുടെ വീടുകളിലും മൊബൈൽ ഫോണുണ്ട്. തൊട്ടുപിന്നിലുള്ളത് മിസോറം (97.9%). വായനശേഷിയിൽ ഇടക്കാലത്തുണ്ടായിരുന്ന ഇടിവ് പരിഹരിച്ച് കേരളം നില മെച്ചപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന 44.4% വിദ്യാർഥികൾക്കും രണ്ടാം ക്ലാസ് പുസ്തകം വായിക്കാനാകുന്നുണ്ട്. 2022 ൽ ഇത് 31.6% ആയിരുന്നു; 2018ലെ 43.4% എന്ന തോതിനെക്കാൾ മെച്ചമാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥിതി. ഈ വിഭാഗത്തിൽ കേരളം രാജ്യത്ത് രണ്ടാമതാണ്. ഹിമാചൽ പ്രദേശ് (46.6%) ആണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഗണിതശേഷിയിൽ കേരളത്തിന്റെ നില ആശാവഹമല്ല. സർക്കാർ സ്കൂളുകളിൽ അക്കങ്ങൾ കുറയ്ക്കാൻ അറിയുന്ന മൂന്നാം ക്ലാസ് വിദ്യാർഥികൾ 2022ൽ 32.7% ആയിരുന്നെങ്കിൽ ഇപ്പോൾ 26.9% ആയി കുറഞ്ഞു. 2018ൽ 44.3% ആയിരുന്നു. ദേശീയ ശരാശരി 2022ൽ 20.2% ആയിരുന്നത് ഇപ്പോൾ 27.6% ആയി വർധിച്ചിരിക്കെയാണ് കേരളത്തിലെ ഇടിവ്. അഞ്ചാം ക്ലാസിൽ ഹരണം അറിയാവുന്നവരുടെ എണ്ണത്തിലും കേരളത്തിൽ ഗണ്യമായ ഇടിവുണ്ട്. 2022ൽ 20.2% ആയിരുന്നത് ഇപ്പോൾ 12.4% ആയി. 2018ൽ ഇത് 33.3% ആയിരുന്നു. ഈ വിഭാഗത്തിലും ദേശീയതലത്തിൽ നില മെച്ചപ്പെട്ടിട്ടുണ്ട്

English Summary:

Kerala's strong digital literacy contrasts with declining math skills. The ASER report reveals improvements in reading but significant drops in arithmetic and division among Kerala's students, highlighting areas needing urgent attention.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com