സംയോജിത ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം: മലയാളത്തിൽ പരീക്ഷ എഴുതാം, അപേക്ഷ മാർച്ച് 16 വരെ

Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ ഐഐടികളിൽ ഉൾപ്പെടെയുള്ള 4 വർഷത്തെ സംയോജിത ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) അപേക്ഷ ക്ഷണിച്ചു. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റിനു (എൻസിഇടി) മാർച്ച് 16നു രാത്രി 11.30 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. 18, 19 തീയതികളിൽ തിരുത്തലിന് അവസരം ലഭിക്കും. ഏപ്രിൽ 29നാണ് പരീക്ഷ. മലയാളം, ഇംഗ്ലിഷ് ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാം. എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും കേന്ദ്രങ്ങളുണ്ട്.
കാസർകോട് കേന്ദ്രസർവകലാശാല, കോഴിക്കോട് എൻഐടി, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ ക്യാംപസ് എന്നിവയുൾപ്പെടെ രാജ്യത്തെ 64 സ്ഥാപനങ്ങളിലാണ് ഐടിഇപി നടത്തുന്നത്. ബിഎ ബിഎഡ്, ബിഎസ്‌സി ബിഎഡ്, ബികോം ബിഎഡ് എന്നീ കോഴ്സുകളാണ് ഐടിഇപിയിൽ നിലവിൽ ലഭിക്കുന്നത്. https://exams.nta.ac.in/NCET/