ADVERTISEMENT

എല്ലാ നിലവാരത്തിലുള്ള കുട്ടികൾക്കും പറ്റുന്ന ചോദ്യങ്ങളുണ്ടായിരുന്നു ഇംഗ്ലിഷ് പരീക്ഷയിൽ. ശരാശരിക്കാരായ കുട്ടികൾക്ക് പോലും നല്ല മാർക്ക് നേടാൻ സാധിക്കുന്നവയായിരുന്നു മിക്ക ചോദ്യങ്ങളും. മിടുക്കർക്ക് A+ നേടാൻ പ്രയാസമുണ്ടാവില്ല. പാഠപുസ്തകത്തിലെ ഗദ്യ വിഭാഗത്തിൽ prose passage നെ അടിസ്ഥാനമാക്കി നൽകിയിട്ടുള്ള 1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ നാലാമത്തെ ഒഴികെയുള്ളവ എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്നവയാണ്. പദ്യഭാഗത്തിൽ നിന്നുള്ള 6 മുതൽ 10 വരെയുള്ള ചോദ്യങ്ങൾ പരിചിതമായവ ആയിരിക്കും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കിയില്ല. 10–ാം ചോദ്യത്തിൽ വന്നിട്ടുള്ള കവിതാ ആസ്വാദനം നെരൂദയുടെ Poetry എന്ന കവിതയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇതും പ്രതീക്ഷിച്ചതുതന്നെ.

Unfamiliar passage വായിക്കാൻ എളുപ്പമുള്ളതായിരുന്നു. 11,15 എന്നീ ചോദ്യങ്ങൾ ഒറ്റവായനയിൽ തന്നെ ഉത്തരം പറ്റും. 14–ാം ചോദ്യത്തിന് അൽപം തലപുകയ്ക്കേണ്ടി വന്നിട്ടുണ്ടാവും. 7 മാർക്കിന്റെ 16,17 എന്നീ ചോദ്യങ്ങൾ review, write up എന്നിവയായിരുന്നു. പാഠപുസ്തകത്തിലെ ഏക One Act Play എന്ന നിലയിൽ The Never Never Nest ന്റെ review question കുട്ടികൾ എപ്പോഴും പ്രതീക്ഷിക്കുന്നതാണ്. 5 മാർക്ക് ചോദ്യങ്ങളിൽ Adichieയുടെ ഡയറി പുതുമയുള്ളതായിരുന്നു. നോട്ടിസ് കുട്ടികൾക്ക് വളരെ എളുപ്പത്തിൽ എഴുതാൻ കഴിയുന്ന, സ്ഥിരമായ മാതൃകയിൽ ഉള്ളതാണ്. Textual passageൽ നിന്ന് 5 ചോദ്യങ്ങൾ ഉണ്ടാക്കാനുള്ള 20–ാം ചോദ്യം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. 6 മാർക്കിന്റെ ചോദ്യങ്ങളിൽ Letter ഇല്ലാത്തത് പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടാകും. Character Sketch, Newspaper report, Narrative എന്നിവ എളുപ്പമായിരുന്നു. Speech തയാറാക്കാനുള്ള 24-മത്തെ ചോദ്യം ഉയർന്ന നിലവാരക്കാരെ തൃപ്തിപ്പെടുത്തുന്നതാണ്. Profile തയാറാക്കാനുള്ള ചോദ്യം എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്.

t-k-sheeba-teacher-sslc-english
ടി.കെ. ഷീബ

ഇൻഫർമേഷൻ ട്രാൻസ്ഫർ വിഭാഗത്തിൽ ചോദിച്ച 26 മുതൽ 30 വരെയുള്ള ചോദ്യങ്ങൾ, നൽകിയിട്ടുള്ള വാർത്താ തലക്കെട്ടുകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.  ചോദ്യങ്ങൾ എളുപ്പമായിരുന്നെങ്കിലും തലക്കെട്ടുകൾ കൊടുത്ത രീതി കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി. ബുള്ളറ്റ് അല്ലെങ്കിൽ നമ്പർ നൽകിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. Reported Speech ൽ കൊടുത്ത സംഭാഷണത്തിൽ Present tense ഉള്ള Question റിപ്പോർട്ട് ചെയ്യാൻ പൊതുവേ ബുദ്ധിമുട്ടാണെങ്കിലും മതിയായ പരിശീലനം ലഭിച്ച കുട്ടികൾ നന്നായി ചെയ്തിട്ടുണ്ടാകും. എഡിറ്റിങ് ചോദ്യം പതിവു രീതിയിൽ തന്നെ Tense, subject verb agreement, relative pronoun, article എന്നിവയിലുള്ള തിരുത്തുകൾ ആയിരുന്നു. Phrasal verb ഉപയോഗിച്ച്, passage പൂരിപ്പിക്കാനുള്ള ചോദ്യത്തിൽ, സാധാരണ ചോദ്യപേപ്പറുകളിൽ കാണാത്ത spring up എന്ന Phrasal verb ഒഴികെ ബാക്കിയുള്ളവ എളുപ്പമായിരുന്നു. 35–ാം ചോദ്യമായ conversation completion അൽപം കുഴക്കിയിട്ടുണ്ടാവും. Punctuationനിൽ ഉണ്ടായ ചില അച്ചടിപ്പിശക് ഒഴിവാക്കിയാൽ സ്ഥിരമായി ചോദിക്കുന്ന തരം ചോദ്യങ്ങളായിരുന്നു.  ‘Would you mind’ കൺസ്ട്രക്‌ഷന്റെ കൂടെ my ഉപയോഗിക്കുന്നത് കുട്ടികൾക്ക് പരിചിതമല്ലാത്തതിനാൽ ഒട്ടേറെപ്പേർ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകും.
(കോഴിക്കോട് കല്ലാച്ചി ഗവ.എച്ച്എസ്എസ് അധ്യാപികയാണ് ലേഖിക)

English Summary:

Kerala SSLC English Exam: Unexpected Questions & Easy Wins – Complete Expert Assessment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com