കിക്മയിൽ എംബിഎ: അപേക്ഷ 29 വരെ

Mail This Article
∙സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാറിൽ പ്രവർത്തിക്കുന്ന ‘കിക്മ’യിൽ (KICMA – Kerala Institute of Co-operative Management) എംബിഎ പ്രവേശനത്തിന് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kicma.ac.in. സൈറ്റിലെ ‘ന്യൂസ് & ഇവന്റ്സ്’ ലിങ്കിൽ പ്രവേശന വിജ്ഞാപനമുണ്ട്.
എഐസിടിഇ അംഗീകാരത്തോടെ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കിക്മയുടെ ഫുൾ–ടൈം എംബിഎ പ്രോഗ്രാമിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സസ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയിൽ ഇരട്ട സ്പെഷലൈസേഷനു സൗകര്യമുണ്ട്.
മൂന്നാം പാർട്ടിൽ 50% മാർക്കോടെ ബിഎ, ബിഎസ്‌സി, ബികോം, ബിടെക് / അഥവാ 50% മാർക്കോടെ മറ്റു ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു മാർക്കിളവുണ്ട്. അവസാനവർഷ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രസക്ത KMAT / CMAT / CAT ഇവയൊന്നിലെ സ്കോറും ഉണ്ടായിരിക്കണം. ഗ്രൂപ്പ് ചർച്ചയും ഇന്റർവ്യൂവുമുണ്ട്.
പട്ടിക, ഒഇസി, ഫിഷർമെൻ വിദ്യാർഥികൾക്കു ഫീസാനുകൂല്യവും, സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കു സ്കോളർഷിപ്പുമുണ്ട്. അപേക്ഷാഫീ 500 രൂപ. ഇ–മെയിൽ: kicmamba@gmail.co, ഫോൺ: 85476 18290.