ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം നഗരത്തെ ഒറ്റ രാത്രികൊണ്ട് ഭീതിയുടെ വക്കിലാക്കിയ മൂന്നുവയസ്സുള്ള പെൺ ഹനുമാൻ കുരങ്ങ് ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. തിരുപ്പതിയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന ഹനുമാൻ കുരങ്ങിനെ ചൊവ്വാഴ്ച വൈകുന്നേരം പരീക്ഷണാർഥം തുറന്നുവിട്ടപ്പോഴാണ് ചാടിപ്പോയത്. ആക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദേശവും പുറപ്പെടുവിക്കുകയായിരുന്നു.

ഏഴ് തരത്തിൽ ഹനുമാൻ കുരങ്ങ്

ചെവികൾക്കും മുഖത്തിനും കറുപ്പുനിറം, നീളത്തിലുള്ള താടിയും മുടിയും, ചാരക്കുപ്പായമണിഞ്ഞതുപോലെ രോമാവൃത ശരീരവുമുള്ള ജീവിയാണ് ഗ്രേ ലംഗൂർ അഥവാ ഹനുമാൻ കുരങ്ങ്. ആൺ കുരങ്ങുകൾക്ക് ഏകദേശം 75 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 65 സെന്റി മീറ്റർ നീളവും കാണും. ഏകദേശം 27 മുതൽ 40 ഇഞ്ച് വരെയാണ് വാലിന്റെ നീളം. ശരീരഭാരം 10 മുതൽ 18 കിലോ വരെയാണ്. ഏഴ് തരത്തിലുള്ള ഹനുമാൻ കുരങ്ങുകൾ ഉണ്ട്. നേപ്പാൾ ഗ്രേ, കശ്മീർ ഗ്രേ, തറായ് ഗ്രേ, നോർത്തേൺ പ്ലെയ്ൻസ് ഗ്രേ, ബ്ലാക്ക് ഫൂട്ടഡ് ഗ്രേ, സൗത്തേൺ പ്ലെയ്ൻസ് ഗ്രേ, ടഫഡ് ഗ്രേ എന്നിവയാണ്.

ഹനുമാൻ കുരങ്ങ് (Photo: Twitter/@22_indu,@trikansh_sharma)
ഹനുമാൻ കുരങ്ങ് (Photo: Twitter/@22_indu,@trikansh_sharma)

സാധാരണ ഇലകളും പഴങ്ങളും ചില പൂക്കളുമാണ് ഭക്ഷണം. എന്നാൽ ഓരോ കാലഘട്ടത്തിനനുസരിച്ച് ഇവയുടെ ഭക്ഷണരീതികൾ മാറുന്നുണ്ട്. ശൈത്യകാലത്ത് ഇലകളും മൺസൂൺ കാലത്ത് പഴങ്ങളും കഴിക്കുന്നതായാണ് വിവരം. 15 അടിവരെ ഉയരത്തിലും 40 അടി താഴേക്കും ഹനുമാൻ കുരങ്ങുകൾക്ക് ചാടാനാകുമെന്ന് പഠനറിപ്പോർട്ടുകൾ പറയുന്നു.

അക്രമസ്വഭാവമുള്ളവർ

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക. പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ധാരാളമായി ഹനുമാൻ കുരങ്ങുകളെ കാണാനാകുക. വന്യജീവി നിയമം ഷെഡ്യൂൾ രണ്ട് പാർട്ട് ഒന്നിൽ പെട്ടവയാണ് ഹനുമാൻകുരങ്ങുകൾ. ‘പ്രസ്‌ബൈറ്റിസ് എന്റെല്ലസ്’എന്നാണ് ഇവയുടെ ശാസ്‌ത്രീയ നാമം. ഇവയെ വേട്ടയാടിയാൽ കുറഞ്ഞതു മൂന്നു വർഷം തടവാണ് ശിക്ഷ. കാടുകളിലും ചെറിയ മരങ്ങളിലുമാണ് താമസം. കാണാൻ ഭംഗിയുണ്ടെന്ന് കരുതി അടുത്തുചെന്നാൽ വിവരം അറിയും. വളരെ അക്രമസ്വഭാവമുള്ളവയാണ് ഇവ. മെരുക്കിയെടുക്കാനും കൂട്ടിലടയ്ക്കാനും വളരെ പ്രയാസമാണ്. പലപ്പോഴും കൂട്ടത്തോടെയാണ് ഹനുമാൻ കുരങ്ങുകൾ താമസിക്കുന്നത്.

ഹനുമാൻ കുരങ്ങ് (Photo: Twitter/@trikansh_sharma)
ഹനുമാൻ കുരങ്ങ് (Photo: Twitter/@trikansh_sharma)

തിരുപ്പതി ടു തിരുവനന്തപുരം

തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു സിംഹങ്ങളേയും കുരങ്ങുകളേയും തലസ്ഥാനത്ത് എത്തിച്ചത്. ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യം പെൺകുരങ്ങിനെ കൂട്ടിനു പുറത്ത് എത്തിച്ചത്. പെൺകുരങ്ങുകൾ ആൺകുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇപ്രകാരം ചെയ്തത്. 

എന്നാൽ കൂടിനു പുറത്തിറങ്ങിയ മൂന്നു വയസ്സുള്ള കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ കയറി. പിന്നീട് മരങ്ങൾ പലതും ചാടിക്കടന്ന് ദൂരേക്ക് പോകുകയായിരുന്നു. തുടർന്ന് കുരങ്ങിനെ പിടികൂടാനായി ആൺകുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെൺകുരങ്ങ് ശ്രദ്ധിക്കാതെ മൂന്നോട്ടു പോയി. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തി.  ഇവയ്ക്ക് രാത്രി സഞ്ചരിക്കുന്ന ശീലമില്ലാത്തതിനാൽ കൂടുതൽ ദുരത്തേക്ക് പോകില്ലെന്ന നിഗമനത്തിലായിരുന്നു അധികൃതർ. രാവില മൃഗശാലയ്ക്കുള്ളിലെ മരത്തിന്റെ ചില്ലയിൽ തന്നെ പെൺ ഹനുമാൻ കുരങ്ങ് നിൽപ്പായി. ഇപ്പോൾ കൂട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

English Summary: Details about Hanuman Monkey, Thiruvananthapuram Museum

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com