ADVERTISEMENT

രാഷ്ട്രീയ നിലപാടുകളിലൂടെ എന്നും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള നടനാണ് പ്രകാശ് രാജ്. ദൈവത്തിൽ തനിക്ക് വിശ്വാസമില്ലെന്ന കാര്യവും അദ്ദേഹം ഇന്റർവ്യൂകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റിനൊപ്പമുള്ള ചിത്രം എഐ നിർമ്മിതമാണ്, പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുത്തിട്ടില്ല.വാസ്തവമറിയാം

∙ അന്വേഷണം

"ഇതാരപ്പാ... മഹാകുംഭമേളയിൽ പങ്കെടുത്ത മ്മടെ ഈ മഹാൻ ആരാണ്...." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം  കാണാം.

image_1_11

നടൻ പ്രകാശ് രാജ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യമാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള നടൻ കുംഭമേളയിൽ പങ്കെടുത്തിരുന്നുവെങ്കിൽ അത് മാധ്യമങ്ങളിൽ വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. 

തുടർന്ന് ഞങ്ങൾ പ്രചാരത്തിലുള്ള ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. ചിത്രത്തിൽ പ്രകാശ് രാജിന്റെ തള്ളവിരലിന്റെ വലുപ്പത്തിൽ വ്യത്യാസമുള്ളതായി ഞങ്ങൾ കണ്ടെത്തി. ഇതിൽ നിന്നും ചിത്രം എഐ നിർമ്മിതമായിരിക്കാം എന്ന സൂചന ലഭിച്ചു. തുടർന്ന് ഞങ്ങൾ എഐ ഡിറ്റക്റ്റിങ് ടൂൾ ആയ ഹൈവ് മോഡറേഷൻ വഴി ഈ ചിത്രം പരിശോധിച്ചു. ചിത്രം എഐ നിർമ്മിതമാണെന്ന് 99.9 ശതമാനം ഉറപ്പ് നൽകാൻ ഹൈവ് മോഡറേഷൻ ടൂളിന് സാധിച്ചു. ഈ പരിശോധന ഫലത്തിന്റെ സ്ക്രീൻഷോട്ട്  കാണാം.

image_2_11

പ്രചാരത്തിലുള്ള ചിത്രം നടൻ പ്രകാശ് രാജിന്റേതല്ലെന്ന് ഉറപ്പിക്കുന്നതിനായി ഞങ്ങൾ പ്രകാശ് രാജുമായി ഫോണിൽ ബന്ധപ്പെട്ടു. ഫോട്ടോ വ്യാജമാണെന്നും അത് ഷെയർ ചെയ്യുന്ന ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള ചിത്രം എഐ നിർമ്മിതമാണെന്നും പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമായി.

∙ വാസ്‌തവം

നടൻ പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുക്കുന്ന വൈറൽ ചിത്രം എഐ നിർമ്മിതമാണ്. പ്രകാശ് രാജ് മഹാകുംഭമേളയിൽ പങ്കെടുത്തിട്ടില്ല.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Viral image of Prakash Raj at the Maha Kumbh Mela is revealed to be AI-generated. The actor did not attend the event

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com