ജീവിതത്തിലെ ഏറ്റവും മനോഹര സമ്മാനം: ഭാര്യക്ക് മോഡിഫൈഡ് ടിയുവി 300 നൽകി ഭർത്താവ്–വിഡിയോ
Mail This Article
പൊതുവേ സ്ത്രീകൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ചെറു കാറുകളോടാണ് താൽപര്യം. നമ്മുടെ റോഡുകളിൽ നോക്കിയാൽ അതു ഒരു പരിധി വരെ സത്യമാണെന്ന് തോന്നും. എന്നാൽ വലുപ്പം കൂടിയ എസ്‍യുവികളെ ഇഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ട്. അത്തരത്തിലൊരാളാണ് മുംബൈ സ്വദേശി മാനസി സാഗ്‌വി. ഏതു ദുർഘടപാതയിലൂടെയും പോകാൻ സാധിക്കുന്ന പരിധികളില്ലാത്ത വാഹനമായിരുന്നു മാനസിയുടെ സ്വപ്നം. ഭാര്യയുടെ ഇഷ്ടം മനസിലാക്കിയ കപിൽ സാഗ്‌വി മാനസിക്ക് ഒരു എസ്‌യുവി സമ്മാനിച്ചു, അതും മഹീന്ദ്ര ടിയുവിയുടെ മൊഡിഫൈഡ് പതിപ്പ്.
ടിയുവി സ്റ്റിങ്ങർ എന്ന പേരിട്ടിരിക്കുന്ന വാഹനം മഹീന്ദ്രയുടെ കസ്റ്റമൈസേഷൻ വിഭാഗമാണ് മൊഡിഫൈ ചെയ്തത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വാഹനം അടിമുടി മാറ്റിയിട്ടുണ്ട്. മൂന്നു എംഎം കട്ടിയുള്ള സ്റ്റീൽ പ്ലെയിറ്റിങ്ങുണ്ട് മുന്നിൽ. റീഡിസൈൻ ചെയ്ത ബംബറുകളും സ്കിഡ് പ്ലെയിറ്റുമാണ്. വട്ടത്തിലുള്ള ഡ്യുവൽ ഹെഡ്‌ലാംപുകളാണ് വാഹനത്തിൽ.
പിന്നിലെ നിര പിക്കപ്പ് ശൈലിയിലാക്കി മാറ്റിയിട്ടുണ്ട്. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രീമിയം ഫിനിഷുള്ള സീറ്റുകളും സ്റ്റിയറിങ്ങ് വീലും ഇന്റീരിയറുമാണ്. എന്നാൽ എൻജിനിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല.
English Summary:Husband Gifted Modified TUV To Wife