ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊറോണ വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാഹന നിർമാതാക്കളായ ഐഷർ ഗ്രൂപ് 50 കോടി രൂപ നീക്കിവച്ചു. കോവിഡ് 19 ബാധിതരുടെ ചികിത്സാ സൗകര്യങ്ങൾക്കൊപ്പം അടിയന്തിര ദുരിതാശ്വാസ നടപടികൾ കൂടി ലക്ഷ്യമിട്ടാണു ബുള്ളറ്റ് നിർമാതാക്കളായ റോയൽ എൻഫീൽഡും വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡും ഉൾപ്പെട്ട ഗ്രൂപ് ഈ തുക അനുവദിച്ചത്. നിലവിൽ പ്രഖ്യാപിച്ചത് ആദ്യഘട്ട സഹായധനമാണെന്നും സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ ആശ്വാസ, ചികിത്സാ പദ്ധതികൾക്കായി കൂടുതൽ തുക അനുവദിക്കുമെന്നും ഐഷർ ഗ്രൂപ് വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് 19’ബാധിതരുടെ ദീർഘകാല പുനഃരധിവാസമടക്കമുള്ള പദ്ധതികളിൽ പങ്കാളിയാവുമെന്നും ഗ്രൂപ് അറിയിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തെക്കുറിച്ച് വിശദ അവലോകനം നടത്തിയ ശേഷമാണ് അടിയന്തിര, ഹൃസ്വകാല ആവശ്യങ്ങൾ നിർണയിച്ചതെന്നും ഐഷർ ഗ്രൂപ വിശദീകരിച്ചു. ആദ്യ ഗഡുവായ 50 കോടി രൂപ ചെലവിൽ ഗ്രൂപ് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ഇവയാണ്:

∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങൾക്കും ഭക്ഷണവും അവശ്യ വസ്തുക്കളും പരിസരം ശുചിയായി സൂക്ഷിക്കാനുള്ള സാമഗ്രികളും ലഭ്യമാക്കുക. വിവിധ സർക്കാർ ഇതര സംഘടന(എൻ ജി ഒ)കളുടെ സഹകരണത്തോടെയാവും ഐഷർ ഗ്രൂപ് ഗുണഭോക്താക്കളെ കണ്ടെത്തി സഹായം അനുവദിക്കുക.

∙ ചെന്നൈയിലെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണ(പി പി ഇ)ങ്ങൾ വാങ്ങി വിതരണം ചെയ്യുക. സർക്കാരിൽ നിന്നുള്ള പി പി ഇ വിതരണം സ്ഥിരതയാർജിക്കും വരെ ഈ രംഗത്തു ശ്രദ്ധ പതിപ്പിക്കാനാണ് ഐഷർ ഗ്രൂപ്പിന്റെ തീരുമാനം.

∙  ഐസൊലേഷൻ മേഖലയും ആവശ്യമായ ഉപകരണങ്ങളുമടക്കം ‘കോവിഡ് 19’ ചികിത്സയ്ക്കായുള്ള പ്രത്യേക വാർഡുകൾ സജ്ജീകരിക്കൽ;  തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ ആശുപത്രികളിലാണ് ഐഷർ ഗ്രൂപ് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.

∙ ട്രക്ക് ഡ്രൈവർമാർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ; ഭക്ഷണത്തിനും ശുചിത്വത്തിനുമുള്ള സൗകര്യത്തിനൊപ്പം ‘കോവിഡ് 19’ പരിശോധനാകിറ്റുകളും ഗ്രൂപ്  ഉറപ്പാക്കും.

∙ ഐഷർ ഗ്രൂപ് ജീവനക്കാർ സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഐഷർ ഗ്രൂപ് പി എം കെയേഴ്സിലേക്കും തമിഴ്നാട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകും.

ഇതിനു പുറമെ ശ്വസനസഹായി അടക്കമുള്ള ഉപകരണങ്ങളുടെ നിർമാണത്തിൽ സഹകരിക്കാനുള്ള സാധ്യതയും ഐഷർ ഗ്രൂപ് പരിഗണിക്കുന്നുണ്ട്. ത്രിമാന പ്രിന്റിങ് പോലുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ജീവൻരക്ഷാ ഉപകരണ നിർമാണത്തിനുള്ള യന്ത്രഘടക ലഭ്യത മെച്ചപ്പെടുത്താനാണു ശ്രമം. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com