രണ്ടാം റോൾസ് റോയ്സ് സ്വന്തമാക്കി സോഹൻ റോയ്, വാഹനം കേരളത്തിലെ യാത്രകൾക്കായി

Mail This Article
രണ്ടാമത്തെ റോൾസ് റോയ്സ് സ്വന്തമാക്കി സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. കേരളത്തിലെ യാത്രകൾക്കായി റോൾസ് റോയ്സിന്റെ ഗോസ്റ്റാണ് സോഹൻ റോയ് വാങ്ങിയത്. ദുബായിലെ യാത്രകൾക്കായി റോൾസ് റോയ്സ് കള്ളിനൻ സോഹൻ റോയ്ക്കുണ്ട്.
കൊച്ചിയിലെ സെക്കന്റ് ഹാൻഡ് ഡീലറായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് റോൾസ് റോയ്സിന്റെ ഈ ചലിക്കുന്ന കൊട്ടാരം സോഹൻ റോയ് സ്വന്തമാക്കിയത്. വാഹനം കൈപ്പറ്റുന്നതിന്റെ ചിത്രങ്ങളും സോഹൻ റോയ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റോൾസ് റോയ്സിന്റെ മികച്ച വാഹനങ്ങളിലൊന്നാണ് ഗോസ്റ്റ്. 6.6 ലീറ്റർ വി 12 എൻജിൻ ഉപയോഗിക്കുന്ന കാറിന് 563 ബിഎച്ച്പി കരുത്തുണ്ട്. പുതിയ റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഓൺറോഡ് വില ഏകദേശം 6 കോടി രൂപ മുതലാണ് ഗോസ്റ്റിന്റെ വില ആരംഭിക്കുന്നത്.
English Summary: Sohan Roy Bought Rolls Royce Ghost