പൃഥ്വിരാജിന്റെ ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം
Mail This Article
കോഴിക്കോട്∙പൃഥ്വിരാജിന്റെ ആ പ്രശസ്ത ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം. ലംബോർഗിനിയുടെ ഹുറാക്കാൻ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ് പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്. ലംബോർഗിനിയുടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാൻ കൈമാറിയത്.
കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി.സനന്ദാണ് റോയൽഡ്രൈവ് കോഴിക്കോട് ഷോറൂമിൽനിന്ന് ആ ഹുറാക്കാൻ സ്വന്തമാക്കിയത്. വാഹനം ഏറ്റുവാങ്ങാനെത്തിയത് സനന്ദിന്റെ മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയുമായിരുന്നു.
ഹുറാക്കാന്റെ എൽപി 580 എന്ന റിയർ വീൽ ഡ്രൈവ് മോഡലിന് നാലരക്കോടിയോളം രൂപ വിലയുണ്ട്. 2018ലാണ് പൃഥ്വിരാജ് ഈ ഹുറാക്കാൻ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റർ മാത്രമേ ഈ കാർ സഞ്ചരിച്ചിട്ടുള്ളു. 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ സൂപ്പർ കാറിൽ. ഈ എൻജിന് 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ ബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതി. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.
English Summary: Prithviraj Lamborghini Huracan In Calicut