ADVERTISEMENT

അപ്പോളോ ടയേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള യൂറോപ്യന്‍ ടയര്‍ നിര്‍മാതാക്കളായ വ്രഡസ്റ്റെയ്ന്‍ ടയേഴ്‌സ് കൊച്ചിയില്‍ വില്‍പന ശാല ആരംഭിച്ചു. ആഡംബര ടയര്‍ വിഭാഗത്തില്‍ സമ്പന്ന പാരമ്പര്യമുള്ള വ്രഡസ്റ്റെയ്ന്‍ ടയേഴ്‌സ് 2021 മുതല്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഗ്ലോബല്‍ ടയേഴ്‌സ് ആന്റ് വ്രഡസ്‌റ്റെയ്ന്‍ ഇന്ത്യ ടീം മേധാവി ഫിലിപ് ജോര്‍ജ് ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു. 

vredestein-tyres-2

'വിപുലമായ വാഹന പ്രേമികളുടെ സാന്നിധ്യമുള്ള കൊച്ചി  വ്രഡസ്റ്റെയ്ന്‍ ബ്രാന്‍ഡിന്റെ മികച്ച വിപണിയാവും. പ്രീമിയം കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ട ടയറുകള്‍ നല്‍കാന്‍ ഞങ്ങളുടെ പുതിയ സ്റ്റോറിന് സാധിക്കും. മേഖലയിലെ വാഹന പ്രേമികളെ ഉത്പന്നങ്ങള്‍ കൊണ്ടും സേവനം കൊണ്ടും ആകര്‍ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' കൊച്ചി വിപണിയുടെ തന്ത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് സെയില്‍സ് ആന്റ് സര്‍വീസ്(ഇന്ത്യ, സാര്‍ക്ക് ആന്റ് ഓഷ്യാനിയ) വൈസ് പ്രസിഡന്റ് രാജേഷ് ദഹിയ പറഞ്ഞു. 

മികച്ച പ്രകടനവും വ്യത്യസ്ഥമായ ഡ്രൈവിങ് അനുഭവവും നല്‍കുന്ന ഏറ്റവും പുതിയ വ്രഡസ്റ്റെയ്ന്‍ ടയര്‍ മോഡലുകള്‍ പുതിയ ഷോറൂമില്‍ സന്ദര്‍ശകര്‍ക്കായി എത്തിച്ചിട്ടുണ്ട്. ഓഫ് റോഡ് അഡ്വഞ്ചര്‍, സിറ്റി ഡ്രൈവിങ്, ഹൈ സ്പീഡ് റേസിങ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ടയറുകള്‍ വ്രഡസ്റ്റെയ്ന്‍ കൊച്ചി സ്റ്റോറില്‍ ലഭ്യമാണ്. വിഭാഗങ്ങള്‍ തിരിച്ച് ടയറുകള്‍ വെച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ആവശ്യത്തിനു പറ്റിയ ടയറുകള്‍ തെരഞ്ഞെടുക്കാനുമാവും. 

vredestein-tyres-1

കലാമണ്ഡലം വാദ്യകലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന മേളത്തോടെയാണ് ഉദ്ഘാടന ദിവസം അതിഥികളെ സ്വാഗതം ചെയ്തത്. മെയ് 20ന് നടന്ന ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഡംബര കാര്‍ റാലിയും സംഘടിപ്പിച്ചിരുന്നു. വ്രഡസ്റ്റെയ്ന്‍ ടയറുകള്‍ ഘടിപ്പിച്ച ആഡംബര കാറുകള്‍ ഫോര്‍ട്ട് കൊച്ചി അടക്കമുള്ള കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളിലെത്തി. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്രഡസ്റ്റെയ്ന്‍ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

English Summary:

Vredestein Tyres Showroom in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com