ഇനി സ്റ്റൈലിഷ് ലുക്കിൽ; പുത്തൻ ജീപ്പ് റാംഗ്ലറുമായി ബാബുരാജ്

Mail This Article
പുത്തൻ വാഹനം സ്വന്തമാക്കി നടൻ ബാബുരാജ്. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ കരുത്തൻ എസ്‌യുവിയാണ് പുതിയത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരിൽ നിന്നാണ് ജീപ്പ് റാംഗ്ലർ താരം വാങ്ങിയത്. ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള എസ്‌യുവിയാണ്. ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിന്. ജീപ്പ് പ്രേമികൾക്കും ഏറെ ഇഷ്ടമാണ്. 67 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ജീപ്പിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് റാംഗ്ലർ. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. ഓൾ വീൽ ഡ്രൈവ് വാഹനം ഓൺറോഡിനും ഓഫ് റോഡിനും ഒരുപോലെ ഇണങ്ങും.