ADVERTISEMENT

ആദ്യമായി സ്വന്തമാക്കിയ വാഹനവും ആദ്യ പ്രണയവും മിക്കവർക്കും ഏറെ പ്രിയപ്പെട്ടതാകും. മധുരം കിനിയുന്ന ഓർമകൾ ധാരാളമുണ്ടാകും എന്നതു തന്നെ അതിനു പുറകിലെ കാര്യം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തന്റെ മനോഹര കാലത്തിന്റെ ഓർമകളെ പൊടിതട്ടിയെടുത്തിരിക്കുകയാണ്. പഴയ ഫിയറ്റ് 1100 സെഡാൻ ഡ്രൈവ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളി‍ൽ വൈറൽ. കഴിഞ്ഞ വർഷം നവംബറിലെതാണ് വിഡിയോ. തമിഴ്‌നാട് മുഖ്യമന്ത്രിക്കൊപ്പം അനുയായികളും ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. 

സിൽവർ നിറത്തിലുള്ളതാണ് സ്റ്റാലിന്റെ ഫിയറ്റ് 1100. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റീസ്റ്റോർ ചെയ്തോ  മികച്ച പരിചരണം നൽകി സൂക്ഷിച്ചതോ കൊണ്ടോ ഇപ്പോഴും പുതുവാഹനങ്ങൾക്കൊപ്പം നിൽക്കും ഈ പഴയ പടക്കുതിര. സ്റ്റാലിന്റെ ഗാരിജിലെ ഏറ്റവും പഴക്കമുള്ള വാഹനങ്ങളിൽ ഒന്നാണിത്. MER 6172 എന്ന രജിസ്‌ട്രേഷൻ നമ്പറിൽ തന്നെയാണ് ഇപ്പോഴും ഫിയറ്റ് 1100. പ്രധാന യാത്രകൾക്കെല്ലാം ലാൻഡ് റോവർ ഡിഫൻഡർ എസ് യു വി യാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി ഉപയോഗിക്കാറ്. 

1089 സി സി 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഫിയറ്റ് 1100 ൽ ഉപയോഗിക്കുന്നത്. 36 ബി എച്ച് പി പവർ ഉണ്ട്. 4 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ്. 

English Summary:

MK Stalin's Joyride in Vintage Fiat 1100 Takes Social Media by Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com