ADVERTISEMENT

ബര്‍ലിന്‍∙  ജര്‍മനിയിലെ കുടിയേറ്റം 2022ല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത ആളുകള്‍ ഉള്‍പ്പടെ ജര്‍മനിയിലേക്കുള്ള കുടിയേറ്റം മുമ്പത്തേക്കാള്‍ ഉയര്‍ന്ന തലത്തിലെത്തി. അതായത് 2022 ല്‍ ജര്‍മനിയിലേക്ക് കുടിയേറിയ ആളുകളുടെ എണ്ണം മറ്റേതൊരു വര്‍ഷത്തേക്കാളും കൂടുതലാണെന്ന് ജര്‍മന്‍ ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഏജന്‍സി ഡെസ്ററാറ്റിസ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഏകദേശം 2.67 ദശലക്ഷം ആളുകള്‍ രാജ്യത്തേക്ക് പ്രവേശിച്ചു, 1.2 ദശലക്ഷം പേര്‍ പോയി, എന്നിട്ടും രാജ്യത്ത് 1.46 ദശലക്ഷം ആളുകള്‍ ബാക്കിയായി. 1.1 മില്യണ്‍ യുക്രെയ്നിയന്‍ അഭയാര്‍ഥികളെ ജര്‍മനിയില്‍ സുരക്ഷിതത്വം തേടാന്‍ നിര്‍ബന്ധിതരാക്കിയ യുക്രെയ്നിലെ യുദ്ധമാണ് കുടിയേറ്റത്തിന്റെ പ്രധാന കാരണമെന്ന് ഡെസ്ററാറ്റിസ് പറഞ്ഞു. മൊത്തം താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യം വിട്ട 9,94,000 ആളുകളില്‍ നിന്ന് 2021 ല്‍ എത്തിയത് 1.32 ദശലക്ഷമാണ്.

ജര്‍മനിയില്‍ പ്രവേശിച്ച ഭൂരിഭാഗം യുക്രെയ്നിയക്കാരും 2022 മാര്‍ച്ചിനും മേയ് മാസത്തിനും ഇടയില്‍ എത്തിയതാണ്. എന്നാല്‍ റഷ്യ അതിന്റെ പൂര്‍ണമായ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഓഗസ്ററ് മുതല്‍ ഇത് തുടര്‍ച്ചയായി കുറയാന്‍ തുടങ്ങി. അതേസമയം സിറിയ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ 2022ല്‍ വര്‍ധിച്ചു.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വരവിലും നേരിയ വര്‍ധനയുണ്ടായി, 2021 ലെ 81,000 എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 ആയി ഉയര്‍ന്നു. ജര്‍മനിയിലേക്കുള്ള കുടിയേറ്റക്കാര്‍ പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റൊമാനിയ, പോളണ്ട്, ബള്‍ഗേറിയ എന്നിവയാണ്.

അതേസമയം ജര്‍മന്‍ പൗരത്വമുള്ളവരുടെ എണ്ണവും 2022 ല്‍ വര്‍ധിച്ചു, എന്നാല്‍ 2021ല്‍ പോയവരുടെ എണ്ണം 64,000മായി താരതമ്യം ചെയ്യുമ്പോള്‍ 83,000 ആയി ഉയര്‍ന്നു. ജര്‍മനിയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, യുഎസ് എന്നിവയാണ്. രാജ്യത്തെ 16 ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ മാറിയതായും ഡാറ്റ കാണിക്കുന്നു.

തലസ്ഥാനമായ ബര്‍ലിനും തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വുര്‍ട്ടംബര്‍ഗും ഏറ്റവും വലിയ നഷ്ടം നേരിട്ടു. ഏകദേശം 10,000 വീതം ബര്‍ലിനിനെ ചുറ്റിപ്പറ്റിയുള്ള ബ്രാന്‍ഡന്‍ബുര്‍ഗില്‍ ആഭ്യന്തര കുടിയേറ്റത്തിനും സാക്ഷ്യമായി.

Content Summary: Immigration in Germany Reaches Record High in 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com