ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഗാൾവേ∙ അയർലൻഡിൽ അന്തരിച്ച മലയാളി നഴ്സും പത്തനംതിട്ട കുളനട സ്വദേശിയുമായ റോജി പി. ഇടിക്കുളയുടെ (37) പൊതുദർശനം ഈ മാസം ആറിന്. ഗാൾവേയിലെ ട്യൂമിലുള്ള ഗ്രോഗന്റ്സ് ഫ്യൂണറൽ ഹോമിൽ വെച്ച് വൈകിട്ട് 5 മുതൽ 7 വരെയാണ് പൊതുദർശനം. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6.35 ന് റോജി അന്തരിച്ചത്. ഓഗസ്റ്റ് 25 ന് നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ റോജിയെ കടുത്ത തലവേദനയെ തുടർന്നാണ് ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും തുടർന്ന് ചികിത്സ ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുന്നത്.

 

തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകൾക്കും തുടർന്ന് മരണത്തിനും കാരണമായത്. കേരളത്തിലും ഖത്തറിലും വിവിധ നഴ്സിങ്‌ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി അയർലൻഡിൽ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. റോജി നേരത്തെ എടുത്തിരുന്ന തീരുമാന പ്രകാരം അവയവങ്ങൾ ദാനം ചെയ്തു മാതൃകയായി. നാല് വർഷം മുൻപാണ് റോജിയുടെ ഭാര്യ സ്നേഹ മറിയം മാത്യു നഴ്സായി അയർലൻഡിൽ എത്തുന്നത്. ഇതേ തുടർന്നാണ് റോജി മക്കളായ എവിലിൻ റോസ് റോജി, ഇസ മറിയം റോജി എന്നിവർക്കൊപ്പം കുടുംബമായി ഏകദേശം രണ്ട് വർഷം മുൻപ് അയർലൻഡിൽ എത്തിയത്.

Read also: ഓഫ് സീസൺ തുടങ്ങി കേരളത്തിലേക്ക് നിരക്ക് കുറഞ്ഞു; മടങ്ങാൻ നൽകണം അഞ്ചിരട്ടി


മൂന്ന് മാസം മുൻപ് മാതാവ് റോസമ്മ ഇടിക്കുള ഏക മകനായ റോജിയേയും കുടുംബത്തെയും സന്ദർശിക്കുവാൻ അയർലൻഡിൽ എത്തിയിരുന്നു. അങ്ങനെ സന്തോഷത്തിൽ കഴിയവേ ആക്‌സ്മികമായി ഉണ്ടായ ശാരീരിക അസ്വസ്ഥതയും തുടർന്നുണ്ടായ മരണവും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാൻ ഇത് വരെയും കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ മാതാവ് റോസമ്മ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയാണ് പിതാവ്.

 

പത്തനംത്തിട്ട കുളനട മാന്തളിർ സെന്റ് തോമസ്  ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ വെച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇതേ തുടർന്ന് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഭാര്യ സ്നേഹയുടെ പേരിൽ  വിവിധ സംഘടനകളുടെയും റോജിയുടെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. റോജിയുടെ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പമുള്ള ലിങ്ക് ഓപ്പൺ ചെയ്തു സംഭാവന നൽകാവുന്നതാണ്.

 

ലിങ്ക്: https://gofund.me/d6d28f51

 

പൊതു ദർശനം നടക്കുന്ന ഹാളിന്റെ വിലാസം:

 

Grogan’s Funeral Home, Barrack Street, Tuam (H54 Y677)

 

 

English Summary: Visitation ceremony of Roji, a Malayali nurse who died in Ireland, will be on 6 th of this month

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com