യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ 5 ന്

Mail This Article
ലണ്ടൻ ∙ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ന്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
പുതിയ ഭാരവാഹികള്‍; അഡ്വ. എബി സെബാസ്റ്റ്യന്‍ - പ്രസിഡന്റ്, ജയകുമാര്‍ നായര്‍ - ജനറല്‍ സെക്രട്ടറി, ഷീജോ വര്‍ഗ്ഗീസ് - ട്രഷറര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍ - വൈസ് പ്രസിഡന്റ്, സ്മിത തോട്ടം - വൈസ് പ്രസിഡന്റ്, സണ്ണിമോന്‍ മത്തായി - ജോയിന്റ് സെക്രട്ടറി, റെയ്മോള്‍ നിധീരി - ജോ. സെക്രട്ടറി, പീറ്റര്‍ താണോലില്‍ - ജോ. ട്രഷറര്‍.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ, റീജനല്‍ ഭാരവാഹികളെയും മറ്റ് ക്ഷണിക്കപ്പെട്ട നേതാക്കളേയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ന് നടക്കും. ഇത് രണ്ട് വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപംനല്‍കും.