ADVERTISEMENT

കവന്‍ട്രി ∙ മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന "സാസി ബോണ്ട് 2025' മാർച്ച് 30ന് കവൻട്രിയിലെ എച്ച്.എം.വി എംപയറില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക മത്സരങ്ങളും പരിപാടികളും അരങ്ങേറും.

ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ് സാസി ബോണ്ട്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത് നേതൃത്വം നല്‍കുന്ന  "സാസി ബോണ്ട് 2025"ല്‍ പല ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് പങ്കെടുക്കുന്നത്.  അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക്  പുതുഭാവവും ആവിഷ്കാരവും നല്‍കാന്‍ ഏറെ പുതുമകളോടെയാണ് പരിപാടി  അണിയിച്ചൊരുക്കിയിരിക്കുന്നത്. 

പരിപാടിയിൽ  പങ്കെടുക്കുന്നതിനുളള ടിക്കറ്റ്  യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്കിൽ ലഭിക്കും.  40 പൗണ്ട് നിരക്കില്‍ നല്‍കപ്പെടുന്ന അഞ്ച് പേരുടെ ഫാമിലി ടിക്കറ്റ് പ്രത്യേക കോഡ് വഴി £25നാണ് ലഭ്യമാകും.  15 പൗണ്ട് നിരക്കില്‍ വില്‍ക്കപ്പെടുന്ന വ്യക്തിഗത ടിക്കറ്റുകള്‍ക്ക് 10 പൗണ്ട് നല്‍കിയാല്‍ മതിയാവും. ടിക്കറ്റുകള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകും. ഫാമിലി ടിക്കറ്റിന് UUKMA25 കോഡും വ്യക്തിഗത ടിക്കറ്റുകള്‍ക്ക് UUKMA10 കോഡും ഉപയോഗിച്ചാല്‍ സൗജന്യനിരക്ക് ലഭ്യമാണ്.https://www.tickettailor.com/events/manickathevents/1566176

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സാസി ബോണ്ടിന് കരുത്തേകാന്‍, അമ്മമാര്‍ക്കിടയിലെ ഉത്തമ മാതൃകകളാവാന്‍ സാസി ബോണ്ടില്‍ നിങ്ങള്‍ക്കും പങ്കാളികളാവാം. സാസി ബോണ്ട് 2025 മാതൃത്വത്തിന്റെയും പ്രതിഭയുടെയും ഏറ്റവും മഹത്തായ ആഘോഷമാണ്. സാസി ബോണ്ട് 2025 അമ്മമാര്‍ക്കും യുവ പ്രതിഭകള്‍ക്കും അവിസ്മരണീയമായ ഒരു തിലകക്കുറിയായാണ്  സജ്ജീകരിച്ചിരിക്കുന്നത്. 

വിവിധ പരിപാടികൾ

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സൂപ്പർ മോം അവാർഡുകൾ - "ഓരോ വീടിന്റെയും ഹൃദയമിടിപ്പ് ഞങ്ങൾ മാനിക്കുന്നു"
• കുടുംബത്തിലും സമൂഹത്തിലും മാറ്റമുണ്ടാക്കുന്ന പ്രചോദനം നൽകുന്ന അമ്മമാരെ തിരിച്ചറിയുക.ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള 80 അമ്മമാരെയാണ് 10 വിഭാഗങ്ങളിലായി തിരഞ്ഞെടുത്തിരിക്കുന്നത്. 

സാസി ഡ്യുവോ - "സ്നേഹത്തിന്റെയും പൈതൃകത്തിന്റെയും ഒരു നേർക്കാഴ്ച".
 • അമ്മമാരും അവരുടെ കുഞ്ഞുങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം ആഘോഷിക്കുന്ന ഒരു അതുല്യമായ അമ്മ-കുഞ്ഞ് മത്സരം

മിസ് ഇന്ത്യ ടീൻ 2025 - "യുവതാരങ്ങളിൽ തിളങ്ങുന്നു"
• കൗമാരക്കാരായ പെൺകുട്ടികളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും പ്രദർശിപ്പിക്കുന്ന ഒരു വേറിട്ട പ്ലാറ്റ്​ഫോമാണിത്. 

ബന്ധത്തിന്റെ നിമിഷങ്ങൾ - "സ്നേഹത്തിന്റെ സാരാംശം ഒപ്പിയെടുക്കുന്ന സൃഷ്ടാക്കൾ"
• മാതൃത്വത്തിന്റെ ഹൃദയസ്പർശിയായ കഥകൾ ജീവസുറ്റതാക്കുന്ന ഡിജിറ്റൽ ഉള്ളടക്ക സ്രഷ്‌ടാക്കളുടെ കരുത്തുറ്റ     വെല്ലുവിളി.

സ്നേഹത്തിന്റെ ഫ്രെയിമുകൾ - "ഓരോ ചിത്രവും അമ്മയുടെ കഥ പറയുന്നു"
• അതിമനോഹരമായ ഫ്രെയിമുകളിൽ കാലാതീതമായ വികാരങ്ങൾ പകർത്തുന്ന ഒരു ഫൊട്ടോഗ്രഫി മത്സരം.

 സ്നേഹത്തിന്റെ സുഗന്ധങ്ങൾ - "അമ്മയുടെ സ്നേഹത്തിൽ നിറഞ്ഞ ഒരു പാചക യാത്ര"
 • നാടിനെ ഓർമിപ്പിക്കുന്ന ഗൃഹാതുരവും കൊതിയൂറുന്നതുമായ രുചികൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേള.

എറ്റേണൽ ഗ്രേസ് - "സ്നേഹത്തിന്റെ തലമുറകളിലൂടെ നൃത്തം"
• മാതൃസ്‌നേഹത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും സൗന്ദര്യം ആഘോഷിക്കുന്ന ഹൃദ്യമായ നൃത്താഞ്ജലി.
 ഹൃദയസ്പർശികൾ - "മാതൃത്വത്തിന്റെ നാടക പ്രതിധ്വനി"
 • ഒരു അമ്മയുടെ ജീവിതയാത്രയുടെ ഉയർച്ച താഴ്ച്ചകൾ ചിത്രീകരിക്കുന്ന ചലിക്കുന്ന സ്കിറ്റ്.

English Summary:

Sassy Bond in Coventry on 31 March 2025 . Special rates for those from YUKMA associations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com