എർദോഗന് ആശംസ നേർന്ന് ഖത്തർ അമീർ

Mail This Article
ദോഹ ∙ തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തയീപ് എർദോഗന് ആശംസകൾ അറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
പുതിയ കാലയളവിൽ ജനങ്ങളുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്ന് അമീർ ട്വീറ്റ് ചെയ്തു. ഖത്തറുമായുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും കുറിച്ചിട്ടുണ്ട്.
അതേസമയം എർദോഗന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഞായറാഴ്ച രാത്രി കത്താറ കൾചറൽ വില്ലേജിൽ തുർക്കിഷ് പ്രവാസികൾ ഒത്തു ചേർന്നിരുന്നു. തുറന്ന വാഹനങ്ങളിലും കാൽനടയായും തുർക്കിയുടെ ദേശീയ പതാകയേന്തി ആർത്തുവിളിച്ചായിരുന്നു ആഘോഷം. ഒട്ടേറെ സ്ത്രീകളും കുട്ടികളും പങ്കെടുത്തു.