ADVERTISEMENT

ഹാ​ഇ​ൽ ∙ ആവശ്യമായ രേഖകൾ ഇല്ലാതെ  മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് സൗദിയിൽ പി​ടി​യി​ലാ​യ മലയാളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. നാ​ട്ടി​ലെ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ച്ചി​രു​ന്ന മ​രു​ന്നാ​ണെ​ന്ന് ലാ​ബ് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യും അ​ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്‌​ത​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ ഇ​സാ​ക്ക്​​ മോ​ചി​ത​നാ​യ​ത്. വേ​ദ​ന സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണി​തെ​ന്ന് അന്വേഷണസംഘം മു​മ്പാ​കെ പ​റ​ഞ്ഞ​ങ്കി​ലും അ​ത്​ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​തി​യാ​യ രേ​ഖ​ക​ൾ കൈവശമില്ലാതി​രു​ന്ന​തി​നാ​ൽ അ​റ​സ്​​റ്റ്​ ചെയ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ബൂ​ക്കി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ മെക്കാനി​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം അ​വ​ധി ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോകും​വ​ഴി​യാ​ണ് ല​ഗേ​ജ് പ​രി​ശോ​ധ​ന​യി​ൽ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ന്റെ സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ൽ നടത്തിയ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശം നാട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന മ​രു​ന്ന് കണ്ടെത്തു​ക​യാ​യി​രു​ന്നു. ഹാ​ഇ​ൽ കെഎംസിസി വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ഭാരവാ​ഹി പി.​എ. സി​ദ്ദീ​ഖ് മ​ട്ട​ന്നൂ​ർ ശ്ര​മി​ക്കു​ക​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​നു​മ​തി പ​ത്ര​ത്തോ​ടു​കൂ​ടി അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

English Summary:

Malayali Arrested in Saudi Arabia for Possession of Controlled Drug has been Released.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com