റാസൽഖൈമ ∙ വ്യാജ തൊഴിൽ തട്ടിപ്പിനെക്കുറിച്ച് ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ്. സമൂഹമാധ്യമങ്ങളിൽ ഇത്തരം പരസ്യങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പു സംഘം അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, വ്യാജവും സുരക്ഷിതവുമല്ലാത്ത സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകരുത് എന്നിവയാണ് മറ്റു നിർദേശങ്ങൾ.
താൽക്കാലിക ജോലി നൽകാമെന്ന് പറഞ്ഞ് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം അയച്ച് മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാലും ചെയ്യരുതെന്നും ഓർമിപ്പിച്ചു. വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെടണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.