ADVERTISEMENT

മസ്കറ്റ് ∙ പ്രവാസി ഹൃദയാഘാതം മൂലം മസ്കത്തിൽ അന്തരിച്ചു. മലപ്പുറം ആവതനാട് സ്വദേശി കുറുമാത്തിൽ പുതിയ വീട്ടിൽ കൃഷ്‌ണൻകുട്ടി മേനോന്റെ മകൻ അയനിക്കാട്ട് പുലിക്കാതൊടി ശിവ പ്രസാദാണ് (54)  ഹൃദയാഘാതം മൂലം ​​മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ  മരിച്ചത്. 

മസ്കത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ശിവപ്രസാദ് ജോലി ചെയ്തിരുന്നത്. അമ്മ: മാലതിയമ്മ. ഭാര്യ: ശാന്തിനി ശിവ പ്രസാദ്. അൽ ഖുവൈറിലുള്ള ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്കത്ത് കെഎംസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഇന്ന് അർധരാത്രി മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ  നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

Heart Attack: Malappuram Native Died in Muscat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com