ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച

Mail This Article
മസ്‌കത്ത് ∙ ഇന്ത്യൻ എംബസിയിൽ ഓപൺ ഹൗസ് ഈ മാസം 23 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂട്ടി അനുമതി നേടാതെയും ഓപൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവരെ ഓപ്പൺ ഹൗസ് സമയത്ത് എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും പ്രസ്താവനയിൽ അറിയിച്ചു.