ADVERTISEMENT

ജിസാന്‍ ∙ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളില്‍ മിന്നലേറ്റ് മൂന്നു മരണം. അല്‍ആരിദയില്‍ മിന്നലേറ്റ് സൗദി പൗരനും പ്രവാസി തൊഴിലാളിയും മരിച്ചു. ഒരേസ്ഥലത്ത് ഒപ്പം നില്‍ക്കുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. അല്‍ദര്‍ബിലെ റംലാന്‍ ഗ്രാമത്തില്‍ മിന്നലേറ്റ് യെമനി ആട്ടിടയനും മരിച്ചു. വാദി റംലാനില്‍ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിനിടെ പ്രദേശത്ത് കുടുങ്ങിയ ആടുകളെ കൊണ്ടുവരാന്‍ പോയപ്പോഴാണ് യെമനി ഇടയന് മിന്നലേറ്റത്. ശക്തമായ മഴയിലും കാറ്റിലും ജിസാനില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി.

ശക്തമായ കാറ്റില്‍ ജിസാനില്‍ ഏതാനും ഹൈടെന്‍ഷന്‍ വൈദ്യുതി ടവറുകള്‍ നിലംപതിച്ചു. അബുല്‍ജഹ്‌വ, അബുല്‍അസ്‌റാര്‍, അല്‍മഹ്ദജ്, അല്‍ഹല്‍ഹല, അല്‍അശ, അല്‍ഹംറാ, അല്‍കര്‍സ് എന്നീ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. പ്രവിശ്യയില്‍ നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിലായി. താഴ്‌വരകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു.

ജിസാന്‍, പ്രവിശ്യയില്‍ പെട്ട അബൂഅരീശ്, അഹദ് അല്‍മസാരിഹ, അല്‍ത്വുവാല്‍, സ്വബ്‌യ, സ്വാംത, ദമദ്, അല്‍ഹരഥ്, അല്‍ആരിദ, അല്‍ഈദാബി, ഫൈഫ, അല്‍ദര്‍ബ്, അസീര്‍ പ്രവിശ്യയില്‍ പെട്ട അബഹ, അഹദ് റുഫൈദ, അല്‍റബൂഅ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, ദഹ്‌റാന്‍ അല്‍ജുനൂബ്, അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖ്, അല്‍ഖുറ, മന്ദഖ്, ബല്‍ജുര്‍ശി, ബനീഹസന്‍, മഖ്‌വാ, ഖില്‍വ, അല്‍ഹജ്‌റ, ഗാമിദ് അല്‍സിനാദ് എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ പെയ്തിരുന്നു. 

English Summary:

Three Killed by Lightning in Jazan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com