ADVERTISEMENT

മസ്‌കത്ത് ∙ എ ഐ സാങ്കേതിക വിദ്യയും നൂതന റിമോര്‍ട്ട് സെന്‍സിങ്ങുമുള്ള തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാന്‍. ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ സുല്‍ത്താനേറ്റിന്‍റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഉപഗ്രഹമാണിത്. ഒ എല്‍-1 എന്ന പേരിലുള്ള ഉപഗ്രഹ വിക്ഷേപണത്തിന് പിന്നില്‍ ഒമാന്‍ ലെന്‍സ് എന്ന കമ്പനിയാണ്.

ഭൗമനിരീക്ഷണത്തിനുള്ള വിപുലമായ കഴിവുകള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ ആദ്യത്തേത് എന്ന പ്രത്യേകതയും ഒ എല്‍-1ന് ഉണ്ട്. പരിസ്ഥിതി നിരീക്ഷണം, നഗരാസൂത്രണം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയുള്‍പ്പെടെ ഒമാനിലെ നിരവധി മേഖലകളെ പിന്തുണക്കുന്നതില്‍ ഈ ഉപഗ്രഹം നിര്‍ണായക പങ്ക് വഹിക്കും.

Image Credits: X/OmanNewsAgency
Image Credits: X/OmanNewsAgency

ഒമാന്‍റെ പ്രകൃതിദത്തവും നഗരപരവുമായ പ്രകൃതിദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ചിത്രങ്ങള്‍ നല്‍കുന്നതിന് എ ഐ അധിഷ്ഠിത ഡാറ്റാ വിശകലനം നടത്താന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഉപഗ്രഹം ഗുണം ചെയ്യും. ബഹിരാകാശത്ത് നിന്ന് നേരിട്ട് ദ്രുത വിശകലനങ്ങള്‍ നല്‍കുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിക്കും. ഉപഗ്രഹം വിക്ഷേപണ മേഖലയില്‍ സുല്‍ത്താനേറ്റിന്‍റെ പുതിയ കുതിപ്പിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്.

English Summary:

Oman Launches its First Satellite with Advanced Remote Sensing and AI Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com