ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙ ഖത്തറിൽ മൈനകളുടെ എണ്ണം വർധിച്ചതോടെ അവയെ നിയന്ത്രിക്കാനുള്ള പരിശ്രമത്തിലാണ് പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനായി വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. ഖത്തറിൽ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് നടപ്പാക്കിയതിന് ശേഷം 28000ത്തോളം മൈനകളാണ് കൂട്ടിലായത്.

മൈനകൾ മനുഷ്യർക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ ഇവ പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ വരുത്തുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

2009ലെ മാർക്കുല പഠനമനുസരിച്ച് മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാകുകയും ചെയ്യുന്നുണ്ട്. ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് കാരണമായേക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചാണ് മൈനകളെ പിടികൂടുന്നത്. വ്യാപകമായി കൂടുകൾ വിതരണം ചെയ്തു കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവഴി രാജ്യം നേരിടുന്ന മൈന ഭീഷണി തടയാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

English Summary:

Ministry of Environment is set to control the numbers of the invasive Myna birds in Qatar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com