ADVERTISEMENT

ജിദ്ദ ∙ ഉംറ നിർവഹിക്കാനായി നാട്ടിൽ നിന്നെത്തിയ 2 മലയാളികൾ ജിദ്ദയിൽ അന്തരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), മലപ്പുറം പൂക്കോട്ടൂർ കറുത്തേടത്ത് ഉമ്മർ എന്നിവരാണ് അന്തരിച്ചത്.

അബ്ഹുർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് മുംതാസ് ബീഗ് അന്തരിച്ചത്. 10 ദിവസം മുൻപ് ഉംറ നിർവഹിച്ച േശഷം നാട്ടിലേക്ക്്് പോകാനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ മുംതാസ് ബീഗത്തിനെ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 ഉംറ നിർവഹിക്കാൻ കുടുംബ സമേതം നാട്ടിൽ നിന്നെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി കറുത്തേടത്ത് ഉമ്മർ (68) ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിലാണ് അന്തരിച്ചത്.  ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ പിതൃസഹോദര പുത്രനാണ്. 

English Summary:

Mumtaz Begum Kamaluddin and ummer who had come from Kerala to perform Umrah died in Jeddah.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com