ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഒഐസിസി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ നടന്ന ഇഫ്‌താർ സംഗമം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും ചന്ദ്രിക ദിനപത്രത്തിന്റെ കുവൈത്ത് എഡിറ്ററുമായ ഫാറൂഖ് ഹംദാനി റമസാൻ സന്ദേശം നൽകി.

വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കളിൽ പിടിപെട്ട ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ ജോ. ട്രഷറർ റിഷി ജേക്കബ് സദസ്സിന് ചൊല്ലി കൊടുത്തു. വികാരി സെന്റ് ഗ്രിഗോറിസ് ഓർത്തഡോക്സ് മഹാ ഇടവക റവ. ഫാ. ബിജു പാറക്കൽ, അസീസ് തിക്കോടി, ബെന്നി ഓർമ്മ, നാഷനൽ ജനറൽ സെക്രട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചേമ്പാലയം എന്നിവർ ആശംസകൾ അറിയിച്ചു.

oicc-national-committee-kuwait-organised-iftar-gathering-3

ഒഐസിസി കുവൈത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ പ്രോഗ്രാം ‘വേണു പൗർണമി 2025’ന്റെ റാഫിൾ കൂപ്പൺ നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ കോ-ഓർഡിനേറ്റർമാരായ ജോയ് കരവാളൂർ, സൂരജ് കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ഏപ്രിൽ 4ന് നടത്തുന്ന ചിത്ര രചനാ മത്സരം ‘നിറക്കൂട്ട്’ പോസ്റ്റർ പ്രകാശനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും സെക്രട്ടറി ജോയ് കരവാളൂർ നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക, വ്യവസായ മീഡിയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

oicc-national-committee-kuwait-organised-iftar-gathering-2

നാഷനൽ സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ, യൂത്ത് വിങ് പ്രവർത്തകർ, പോഷക സംഘടനാ പ്രതിനിധികൾ എന്നിവർ ഇഫ്‌താർ വിരുന്ന് ഏകോപിപ്പിച്ചു.

English Summary:

Kuwait OICC National Committee organised Iftar gathering

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com