ADVERTISEMENT

ദോഹ ∙ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വാപ് (ബുക്ക് കൈമാറ്റച്ചന്ത) ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ രക്ഷിതാക്കൾക്ക് സാമ്പത്തികച്ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നടുമുറ്റം ഖത്തർ ബുക്സ്വാപ് 2025 സംഘടിപ്പിച്ചത്. വിവിധ ഇന്ത്യൻ സ്കൂളുകളിലെ ആയിരത്തിലധികം വിദ്യാർഥികൾ ഈ പദ്ധതിയുടെ ഉപയോക്താക്കളായി. നുഐജയിലെ പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തികമായി താങ്ങാവുന്ന ഈ പദ്ധതി ഏറെ പ്രശംസനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് ബുക്സ്വാപ് നടന്നത്. പുസ്തക വിതരണം സുഗമമാക്കാൻ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷൻ വഴിയും നടുമുറ്റത്തിന്റെ നേതൃത്വത്തിൽ വിവിധ സ്കൂളുകൾക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും രക്ഷിതാക്കൾ നേരിട്ട് തന്നെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുകയും കൂടാതെ വിവിധ ഏരിയ കോഓർഡിനേറ്റർമാർ വഴി പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, നജ്ല നജീബ്, സെക്രട്ടറി സിജി പുഷ്കിൻ, ട്രഷറർ റഹീന സമദ്, കൺവീനർമാരായ സുമയ്യ തഹ്സീൻ, ഹുദ എസ് കെ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജ്ന സാക്കി, നുഫൈസ, ജോളി തോമസ്, സകീന അബ്ദുല്ല, സനിയ്യ കെ സി, നിജാന പി പി, രജിഷ പ്രദീപ്, അഹ്സന കരിയാടൻ, ഹുമൈറ വാഹിദ്, ജമീല മമ്മു, ഖദീജാബി നൗഷാദ്, മുബഷിറ ഇസ്ഹാഖ്, വാഹിദ നസീർ, ഫരീദ, ഹനാൻ, വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

Nadumuttam Qatar organized by "Book Swap" for Indian school students in Qatar.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com