പള്ളിമുറ്റവും സ്കൂൾ മൈതാനവും എല്ലാം ഇനി പ്രാർഥനാനിരതമാകും; ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ തുടങ്ങി

Mail This Article
മനാമ ∙ മാസപ്പിറവി ദൃശ്യമാകാൻ 4 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ വിശ്വാസികൾക്ക് ഈദ് നമസ്‍കാരം നിർവഹിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാജ്യത്തെ പള്ളി അങ്കണങ്ങൾ തൊട്ട് സ്‌കൂൾ മൈതാനങ്ങളും സൂപ്പർ മാർക്കറ്റുകളുടെ പാർക്കിങ് സ്‌ഥലങ്ങൾ വരെ ഈദ് ഗാഹുകൾക്ക് വേണ്ടി തയാറാക്കാനൊരുങ്ങുകയാണ് വിവിധ സംഘാടകർ. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളെ സ്വീകരിക്കാൻ ഡയറക്ടറേറ്റും സന്നദ്ധത അറിയിച്ചുകൊണ്ട് പ്രാർഥനാ മേഖലകളും തയാറാക്കി അനുവദിച്ചിട്ടുണ്ട്.
സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലായിരിക്കും ഈദ് ഗാഹ്സംഘടിപ്പിക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഇതിനായി വിപുലമായ സ്വാഗത സംഘത്തിൽ സുബൈർ എം.എം രക്ഷാധികാരിയും ജാസിർ പി.പി ജനറൽ കൺവീനറുമാണ്. രാവിലെ 5.50 നാണ് നമസ്കാരം.
ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. വി.പി. അബ്ദു റസാഖ് ചെയർമാനും, അബ്ദുൽ ലത്തീഫ് സിഎം ജനറൽ കൺവീനറുമായുള്ള സ്വാഗത സംഘമാണ് ഈദ് ഗാഹ് നടത്താനുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത് . കൂടാതെ പ്രവാസി സമൂഹമുൾപ്പെടെയുള്ള വിശ്വാസികൾക്ക് ഗവർണ്ണറേറ്റുകളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയിട്ടുള്ള പ്രാർഥനാ സ്‌ഥലങ്ങൾ ഇവയാണ്.
കിഴക്കൻ ഹിദ്ദിലെ (ഹായ് അൽ ജുലയ്യ)കൂഹെജി, ഫാത്തിമ ബിൻത് ഫഹദ് അൽ മുസല്ലം പള്ളി, അഹമ്മദ് അബ്ദുല്ല അൽ ഖാജ പള്ളി, ഹിദ്ദിലെ പ്രാർത്ഥനാ മേഖല (ബ്ലോക്ക് 111); ചുറ്റുമുള്ള പള്ളികൾ, മുഹറഖിലെ ഹമദ് ബിൻ അലി കാനൂ പള്ളി, അൽ ഗാവി പള്ളി, ദാബിയ്യ ബിൻത് റാഷിദ് പള്ളി ,ബുസൈതീനിലെ സാഹിൽ അൽ സയ ഉമ്മഹത്ത് അൽ മുഅ്മിനീൻ പള്ളി, ആറാദ് ഫോർട്ട് സ്ക്വയർ, ദിയാർ അൽ മുഹറഖിലെ സുഖ് അൽ ബരാഹയിലെ തെക്കൻ പാർക്കിംഗ് ഏരിയ,സൽമാനിയയിലെ പള്ളികൾ ,വടക്കൻ റിഫ അൽ എസ്തിഖ്‌ലാൽ വാക്ക്‌വേയ്ക്ക് സമീത്തെ അബു അൽ ഫത്തേഹ് പള്ളി,കിഴക്കൻ റിഫയിലെ റിഫ ഫോർട്ട് അൽ ഖൽഅ പള്ളി, ശൈഖ ലുൽവ ബിൻത് ഫാരിസ് അൽ ഖലീഫ പള്ളി, ശൈഖ് സൽമാൻ പള്ളി (റിഫ മാർക്കറ്റ്), അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ ഘതം പള്ളി, ഹാജിയാത്തിലെ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ മസ്ജിദ് ,ഹാജിയാത്തിലെ മെഗാ മാർട്ട് പാർക്കിംഗ് ഏരിയ, റോഡ് 3918, ബ്ലോക്ക് 939,അസ്കറിലെ ഹെറിറ്റേജ് വില്ലേജ്

സല്ലാക്കിലെ തംകീൻ യൂത്ത് സെന്റർ സ്ക്വയർ ഹമദ് ടൗണിലെ ഹമദ് കാനൂ ഹെൽത്ത് സെന്ററിന് എതിർവശത്ത് മുസാബ് ബിൻ ഉമൈർ പള്ളി, ഈസ മുഹമ്മദ് അലി പള്ളി, മുആവിയ ബിൻ അബി സുഫ്യാൻ പള്ളി ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 2 ലെ യൂത്ത് സെന്റർ ഹമദ് ടൗൺ പള്ളി, റംല ബിന്ത് അബി സുഫ്യാൻ പള്ളി, ഉമ്മുസലാമ പള്ളി, ബുദയ്യയിലെ; മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മൂസ പള്ളി സൽമാൻ സിറ്റിയിലെ നോർത്തേൺ ഷോർ സ്‌ക്വയർ, റോഡ് 8101, ബ്ലോക്ക് 581 മുഹമ്മദ് അബ്ദുല്ല ബഹ്‌ലൂളും ഭാര്യ ഫാത്തിമ അൽ ഖാജ പള്ളിയും, സൽമാൻ സിറ്റി കബീന പള്ളികളും ന്യൂ റാംലി ഹൗസിംഗിലെ പ്രാർത്ഥനാ സ്ഥലം; മോസ ബിന്ത് അഹമ്മദ് അൽ റുമൈഹി പള്ളി.