ഐസിഎംജി ഗ്ലോബലിൽ പുരസ്കാര നിറവിൽ ദുബായ് ആർടിഎ

Mail This Article
ദുബായ്∙ സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ 2023 – 2030 പദ്ധതിക്ക് ഐസിഎംജി ഗ്ലോബലിൽ മൂന്ന് അവാർഡുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് അതോറിറ്റി(ആർടിഎ)ക്ക് ലഭിച്ചു. ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഗതാഗതത്തിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് സൊല്യൂഷൻസ്, എന്‍റർപ്രൈസ് ആർക്കിടെക്ചർ എന്നീ മൂന്ന് വിഭാഗങ്ങളിലെ മികച്ച രീതികൾക്കുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതികൾ.
1.6 ബില്യൻ ദിർഹത്തിന്‍റെ ആകെ നിക്ഷേപമുള്ള 82 സംരംഭങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. വിവിധ മേഖലകളിൽ നവീകരണം പ്രോത്സാഹിപ്പിക്കുകയും പ്രകടനം മെച്ചപ്പെടുത്തുകയും നൂതന സാങ്കേതിക വിദ്യകൾ അവലംബിക്കുകയും ചെയ്യുന്ന സ്‌ഥാപനങ്ങൾക്കാണ് വർഷം തോറും നൽകുന്ന ഈ പുരസ്കാരങ്ങൾ നൽകുന്നത്.