പങ്കുവയ്ക്കലിന്റെ ഇഫ്താർ ഒരുക്കി സംഘടനകൾ; മതേതര ജനാധിപത്യ മുന്നണി

Mail This Article
ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഭാഗമായി മതേതര ജനാധിപത്യ മുന്നണി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. ദുബായ് ഹോൾഡിങ്സ് ലീസ് വിഭാഗം മേധാവി മുന അൽ നൂബി മുഖ്യാതിഥിയായി.
ദുബായ് ഡ്യൂട്ടി ഫ്രീ (ഫിനാൻസ് വിഭാഗം) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാസർകോട് സ്വദേശി റാഫി പട്ടേലിനെ അനുമോദിച്ചു. താഹ ഹുദ്‌വി റമസാൻ സന്ദേശം നൽകി. ഷാജി ജോൺ, ജിബി ബേബി, പ്രദീപ് നെന്മാറ, അഡ്വ.വൈ.എ റഹീം, കെ.എം അബ്ദുൽ മനാഫ്,എ.വി മധു, ഷിബു ജോൺ, രഞ്ജൻ ജേക്കബ്, പി. ഷാജി എന്നിവർ പ്രസംഗിച്ചു. ഇൻകാസ് ഷാർജ, പ്രിയദർശിനി ഷാർജ, ഇന്ദിരാഗാന്ധി ഗാന്ധി വീക്ഷണം ഫോറം ഷാർജ, ഒ.ഐ.സി.എഫ് ഷാർജ, എം.ജി.സി.എഫ് ഷാർജ, ഐ.ഒ.സി ഷാർജ, എമിറേറ്റ്സ് മലയാളി അസോസിയേഷൻ, ആർ.ജി.സി.സി ഷാർജ, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അജ്മാൻ, സൗഹൃദ വേദി ഷാർജ, ദർശന തുടങ്ങിയ 11 സംഘടനകളുടെ കൂട്ടായ്മയാണ് മതേതര ജനാധിപത്യ മുന്നണി.
സൊസൈറ്റി ഫോർ ഹ്യൂമൻറൈറ്റ്
ഷാർജ∙ സൊസൈറ്റി ഫോർ ഹ്യൂമൻറൈറ്റ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പരിപാടികളുമായി ചേർന്നു പ്രവർത്തിക്കുമെന്നു സൊസൈറ്റി അറിയിച്ചു. ഇഫ്താർ സംഗമം എം. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. നജുമുദീൻ അധ്യക്ഷനായി. ബഷീർ വടകര ഇഫ്‌താർ സന്ദേശം നൽകി. എം. മനോജ്, വൈ. ആസിഫ് മിർസ, അനൂപ് ബാബുദേവൻ, സായിദ് മനോജ് എന്നിവർ പ്രസംഗിച്ചു. സൊസൈറ്റിയുടെ പുതിയ ഭാരവാഹികളായി ആസിഫ് മിർസ (പ്രസി), ഹരി വി. അയ്യർ (സെക്ര), അനിൽ കുമാർ (ട്രഷ), ഷർമിത നിജാസ്, അനുപ്രിയ, മനോജ് എസ്. പിള്ള (വൈസ് പ്രസി), ജാസ്മിൻ സമദ്, അമീൻ ശറഫുദീൻ, സജീഷ് ഡേവിസ്(ജോ സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
അനോര ഗ്ലോബൽ
അബുദാബി∙ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ (അനോര ഗ്ലോബൽ) ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ഭാര്യ ലിൻഡ ജോർജ്, വിവിധ കമ്പനി പ്രതിനിധികളായ ഗണേഷ് ബാബു, വിജയകുമാർ, അജീഷ് പ്രകാശ്, മീര അജീഷ് എന്നിവർ മുഖ്യാതിഥികളായി.
അനോര പ്രസിഡന്റ് ജയപ്രകാശ്, ജനറൽ സെക്രട്ടറി എസ്.കെ.താജുദീൻ, വൈസ് പ്രസിഡന്റ് നാസർ തമ്പി, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ, ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, ഐഐസി പ്രസിഡന്റ് പി. ബാവഹാജി, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, കെഎസ്.സി ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് എന്നിവർ പ്രസംഗിച്ചു.
ഇൻകാസ് അബുദാബി
അബുദാബി∙ ഇൻകാസ് അബുദാബി ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ആയിഷ അൽ ഷെഹി എന്നിവർ മുഖ്യാതിഥികളായി. ഇൻകാസ് പ്രസിഡന്റ് എ.എം. അൻസാർ, ജനറൽ സെക്രട്ടറി എം.യു .ഇർഷാദ്, ട്രഷറർ സബു അഗസ്റ്റിൻ, സലിം ചിറക്കൽ, പി. ബാവാഹാജി, സൂരജ് പ്രഭാകരൻ, ഇൻകാസ് നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി. യേശുശീലൻ, വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.